പ്രവാസി കമ്മീഷ​െൻറ വെബ്‌സൈറ്റും ലോഗോയും പ്രകാശനം ചെയ്​തു

തിരുവനന്തപുരം: പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷൻ വെബ്സൈറ്റും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. www.nricommission.kerala.gov.in ആണ് വെബ്‌സൈറ്റ് വിലാസം. വെബ്‌സൈറ്റില്‍ പ്രവാസികള്‍ക്കും കുടുംബാഗങ്ങള്‍ക്കും പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്താം. കമ്മീഷ​െൻറ സിറ്റിംഗില്‍ പ്രവാസി പുനരധിവാസ പദ്ധതി രൂപികരിക്കുന്നതു സംബന്ധിച്ച സമഗ്ര ശുപാര്‍ശ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു. ട്രാവല്‍ ഏജന്‍സികളുടെ ചൂഷണം തടയുന്നതിനുള്ള നിയമനിര്‍മാണം നടത്തുക, നോര്‍ക റൂട്ട്‌സ് നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നര ലക്ഷം രൂപയാക്കി ഉയര്‍ത്തുക, പ്രവാസി ക്ഷേമബോര്‍ഡി​െൻറ മരണാനന്തര ധനസഹായം, ചികിത്സാധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ ധനസഹായം എന്നിവ പരിഷ്‌കരിക്കരിക്കുക, മരിക്കുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്കുള്ള പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 30,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തുക തുടങ്ങിയ ശുപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. മന്ത്രി എ. സി. മൊയതീന്‍, നോര്‍ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, എന്‍ആര്‍ഐ കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ റിട്ട. ജസ്റ്റിസ് പി. ഭവദാസന്‍, കമ്മീഷന്‍ അംഗങ്ങളായ ഡോ. ഷംഷീര്‍ വയലില്‍, സുബൈര്‍ കണ്ണൂര്‍, ബെന്യാമിന്‍, മെമ്പര്‍ സെക്രട്ടറി നിസാര്‍ എച്ച്., അസി. സെക്രട്ടറി എന്‍. മധുസൂദനന്‍ പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. ഫോട്ടോ ക്യാപ്ഷന്‍: പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷ​െൻറ വെബ്‌സൈറ്റും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.