ശ്രവണപരിമിതി: ഓണ്‍ലൈന്‍ സെമിനാര്‍ 19-ന്

തിരുവനന്തപുരം: നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹികക്ഷേമ വകുപ്പും ചേര്‍ന്ന് എല്ലാ മാസവും നടത്തുന്ന നിഡാസ് സെമിനാര്‍ മേയ് 19ന് 'ശ്രവണപരിമിതി: ജനിതകകാരണങ്ങളും പരിപാലനവും' എന്ന വിഷയത്തില്‍ ആക്കുളം നിഷ് കാമ്പസില്‍ നടക്കും. ശ്രവണപരിമിതിയുടെ ജനിതകകാരണങ്ങള്‍, അനുബന്ധ പ്രശ്നങ്ങള്‍, ചികിത്സ എന്നിവയെല്ലാം ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് സംശയനിവാരണത്തിന് അവസരമുണ്ടാകും. എല്ലാ ജില്ലാ ശിശുസംരംക്ഷണസമിതി ഓഫിസുകളിലും (ഡി.സി.പി.യു) സെമിനാര്‍ തത്സമയം പ്രക്ഷേപണംചെയ്യും. താല്‍പര്യമുള്ളവര്‍ക്ക് http://nidas.nish.ac.in/be-a-participant/ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഹൈസ്പീഡ് ഇൻറര്‍നെറ്റ് കണക്ഷനൊപ്പം ലാപ്ടോപ്, പി.സി, മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ് എന്നിവയിലേതെങ്കിലുമുള്ളവര്‍ക്ക് വീട്ടിലിരുന്ന് പങ്കെടുക്കാം. വെബ്ക്യാമും മൈക്കും ഉണ്ടാകുന്നത് അഭികാമ്യം. നിഷില്‍ നേരിട്ടെത്തി പങ്കെടുക്കാനായി 0471 3066675 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.