എസ്.എഫ്.ഐ പ്രതിനിധിസമ്മേളനം

മയ്യനാട്: അപരിഷ്കൃതമായ സംസ്കാരങ്ങളും ആശയങ്ങളും അടിച്ചേൽപ്പിക്കാനാണ് മോദിസർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവൻ പറഞ്ഞു. എസ്.എഫ് ഐ ജില്ലസമ്മേളനത്തി​െൻറ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയെ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ മാർക്കറ്റിൽ കിട്ടുന്ന വസ്തുപോലെയാക്കി മാറ്റി. പാഠ്യവിഷയങ്ങളിൽ പോലും ഫാഷിസ്റ്റ് നയങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തെ ചെറുക്കാൻ എസ്.എഫ്.ഐ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലപ്രസിഡൻറ് അരവിന്ദ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, ഡി. ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി എൻ. സന്തോഷ്, ലക്ഷ്മണൻ, എം. ലിജിൻ, ബിജു, ബി.എസ്. ആര്യ, അമൽ ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.