മാനേജ്മെൻറ് ഓഫ് ലേണിങ്​ ഡി​െസബിലിറ്റി കോഴ്സ്​

കൊല്ലം: സ്റ്റേറ്റ് റിസോഴ്സ് സ​െൻറററിന് കീഴിലെ എസ്.ആർ.സി കമ്യൂണിറ്റി കോളജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാനേജ്മ​െൻറ് ഓഫ് ലേണിങ് ഡിെസബിലിറ്റി കോഴ്സിന് പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ കോഴ്സി​െൻറ കാലാവധി ആറ് മാസമാണ്. ക്ലാസുകൾ ജൂലൈ ആദ്യവാരം ആരംഭിക്കും. സ്വയംപഠനസാമഗ്രികൾ, സമ്പർക്കക്ലാസുകൾ, പ്രാക്ടിക്കൽ െട്രയിനിങ് എന്നിവ കോഴ്സി​െൻറ ഭാഗമാണ്. അപേക്ഷാഫോറവും േപ്രാസ്പെക്ടസും 200 രൂപ നിരക്കിൽ തിരുവനന്തപുരം നന്ദാവനം െപാലീസ് ക്യാമ്പിന് സമീപമുള്ള എസ്.ആർ.സി ഓഫിസിൽ ലഭിക്കും. തപാലിൽ വേണ്ടവർ 250 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങൾ www.src.gov.in/www.srccc.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31. വിലാസം: -ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സ​െൻറർ, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം- 695 033. വിവരങ്ങൾക്ക് ഫോൺ. 0471-2325101, 2326101, 9446330827. മാധ്യമകോഴ്സിന് അപേക്ഷിക്കാം കൊല്ലം: സി-ഡിറ്റ് തിരുവനന്തപുരം കവടിയാർ കേന്ദ്രത്തിൽ ആരംഭിക്കുന്ന വിഷ്വൽ മീഡിയ കോഴ്സുകൾക്ക് അപേക്ഷിക്കാം. ഡിപ്ലോമ കോഴ്സ് ഇൻ വെബ് ഡിസൈൻ ആൻഡ് െഡവലപ്മ​െൻറ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ െപ്രാഡക്ഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വിഡിയോഗ്രഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നോൺ ലീനിയർ എഡിറ്റിങ്, സർട്ടിഫിക്കറ്റ് കോഴ്സ് എൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫി എന്നിവയാണ് കോഴ്സുകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30. വിശദ വിവരങ്ങൾ കവടിയാർ ടെന്നിസ് ക്ലബിന് സമീപമുള്ള സി-ഡിറ്റ് കമ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനിൽ ലഭിക്കും. ഫോൺ: 0471-2721917, 8547720167, 9995586468. ലൈബ്രറികൾക്ക് അപേക്ഷിക്കാം കൊല്ലം: സ്വകാര്യവ്യക്തികൾ/ലൈബ്രറികൾ എന്നിവരുടെ പക്കലുള്ള ചരിത്രരേഖാശേഖരങ്ങൾ, അപൂർവവും അമൂല്യവുമായ പുസ്തകങ്ങൾ, കൈയെഴുത്ത് പ്രതികൾ തുടങ്ങിയവ സംരക്ഷിക്കുന്നതിനായി നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ 2018--19 വർഷത്തെ ഗ്രാൻറ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. രേഖകളുടെ സംരക്ഷണം, പരിപാലനം എന്നിവക്കും കാറ്റലോഗിങ്ങിനും ഡിജിറ്റൈസ് ചെയ്യുന്നതിനും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ് സഹായം നൽകുന്നത്. അപേക്ഷയുടെ രണ്ട് പകർപ്പുകൾ നോഡൽ ഏജൻസിയായ സംസ്ഥാന ആർക്കൈവ്സ് വകുപ്പിന് നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ എട്ട്. ലഭിക്കുന്ന അപേക്ഷകൾ സ്ക്രീനിങ് കമ്മിറ്റിയുടെ ശിപാർശ സഹിതം നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യക്ക് നൽകും. അപേക്ഷ ഫോറത്തി​െൻറ മാതൃകയും വിശദവിവരങ്ങളും www.nationalarchives.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വിലാസം:- ഡയറക്ടർ, ആർക്കൈവ്സ് വകുപ്പ്, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, തിരുവനന്തപുരം--3. ഫോൺ: 0471-2311547, 2313759.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.