മുളങ്കാടകം ശ്മശാനത്തിലെ ആഞ്ഞിലി മരം മുറിച്ചുകടത്ത്​: നഗരസഭാ ആരോഗ്യ സ്​ഥിരംസമിതി അധ്യക്ഷനെ തൽസ്ഥാനത്തുനിന്ന്​ മാറ്റാൻ സി.പി.എം ജില്ലാ സെക്ര​േട്ടറിയേറ്റ് തീരുമാനിച്ചു

കൊല്ലം: മുളങ്കാടകം ശ്മശാനത്തിലെ ആഞ്ഞിലി മരം മുറിച്ചുകടത്തിയ സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ സി.പി.എം ജില്ലാ സെക്രേട്ടറിയേറ്റ് തീരുമാനിച്ചു. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തിപ്പെട്ടതിനൊപ്പം ഘടകകക്ഷിയായ സി.പി.ഐയും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജയനെതിരെ രംഗത്തെത്തിയതോടെ രാജി ആവശ്യപ്പെടുന്നതാണ് ഉചിതമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. പ്രതിഷേധങ്ങളെയും സി.പി.ഐയുടെ എതിർപ്പും കണക്കിലെടുക്കേണ്ടെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നെങ്കിലും രാജിവെക്കുകയാണ് എൽ.ഡി.എഫി​െൻറ ധാർമികതക്ക് ഉചിതമെന്ന ഭൂരിപക്ഷവാദം സെക്രേട്ടറിയറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. പാർട്ടി തീരുമാനമനുസരിച്ച് ജയൻ ചൊവാഴ്ച നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നൽകും. സംഭവം പുറത്തുവന്നപ്പോൾത്തന്നെ സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജ​െൻറ നേതൃത്വത്തിൽ ഒരു വിഭാഗം എസ്. ജയൻ രാജിക്കെണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ജില്ലാ സെക്രട്ടറിക്ക് അതിനോട് പൂർണ യോജിപ്പില്ലായിരുന്നു. സംഭവം ചർച്ച ചെയ്ത ആദ്യ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ശ്രദ്ധക്കുറവ് മാത്രമാണ് സംഭവിച്ചതെന്ന വിശദീകരണ കുറിപ്പിറക്കി വിഷയം അവസാനിപ്പിക്കണമെന്ന് ചില അംഗങ്ങൾ നിലപാടെടുത്തു. തീരുമാനമാകാതെ പിരിഞ്ഞ ഈ യോഗത്തിനു ശേഷം ജില്ലാ സെക്രട്ടറി ബാലഗോപാൽ, മേയർ വി. രാജേന്ദ്രബാബു, സ്ഥലം കൗൺസിലർ ആർ. രാജ്മോഹൻ, ആരോപണ വിധേയനായ എസ്. ജയൻ എന്നിവരെ പാർട്ടി ഓഫിസിൽ വിളിച്ചുവരുത്തി പ്രത്യേകം ചർച്ച നടത്തി. സ്ഥലം കൗൺസിലർ രാജ്മോഹനൊപ്പം മേയറും കുറ്റാരോപിതനായ സ്ഥിരംസമിതി അധ്യക്ഷ​െൻറ രാജി ആവശ്യപ്പെടണമെന്ന നിലപാട് സ്വീകരിച്ചതോടെ സി.പി.എം ജില്ലാനേതൃത്വം സമ്മർദത്തിലാവുകയായിരുന്നു. ശ്മശാന വളപ്പിൽനിന്ന കൂറ്റൻ ആഞ്ഞിലി ഏഴാം തീയതിയാണ് കരാറുകാരൻ മുറിച്ചു കടത്തിയത്. തടി സ്വകാര്യ തടിമില്ലിൽ എത്തിെച്ചങ്കിലും സംഭവം വിവാദമായതോടെ തൊട്ടടുത്ത ദിവസം ശക്തികുളങ്ങര സോണൽ ഓഫിസിൽ എത്തിച്ചു. നഗരസഭാ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ​െൻറ നിർദേശ പ്രകാരമാണ് മരം മുറിച്ച് മില്ലിലേക്ക് കൊണ്ടുപോയതെന്നായിരുന്നു കരാറുകാര​െൻറ വെളിപ്പെടുത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.