നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് 14 തൊഴിലാളികൾക്ക് പരിക്കേറ്റു

പേരൂർക്കട: നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന്14 തൊഴിലാളികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വട്ടപ്പാറ സ്വദേശികളായ അജീഷ് (24), അർക്കിൻറ് (26), അരുൺ (32), ബുല്ല (32), കൃഷ്ണ (23), നെട്ടയം സ്വദേശി ജെറാർഡ് (60), രവീന്ദ്രൻ (52), ചിറ്റാഴ സ്വദേശി നാരായണൻ, അമ്പലംമുക്ക് സ്വദേശി സെബാസ്റ്റ്യൻ ജോസഫ് (58), വിജയൻ (49), മാരായമുട്ടം സ്വദേശികളായ യശോധരൻ (65), കൊച്ചാപ്പി (50), അനിൽകുമാർ (46) എന്നിവർക്കാണ് പരിക്കേറ്റത്. വട്ടപ്പാറ ചിറ്റാഴ ജങ്ഷന് സമീപം സ്വകാര്യ കമ്പനിയുടെ നിർമാണത്തിലിരിക്കുന്ന ഗോഡൗണി​െൻറ രണ്ടാംനിലയാണ് തിങ്കളാഴ്ച ഉച്ചയോടെ തകർന്നു വീണത്. രണ്ടാം നിലയുടെ കോൺക്രീറ്റ് നടക്കുന്നതിനിടയിൽ താങ്ങ് കൊടുത്തിരുന്ന തടി ഇളകിയതാണ് അപകട കാരണമെന്ന് സൂചനയുണ്ട്. ഫയർഫോഴ്സും വട്ടപ്പാറ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.