കൊതുക്​ ഉറവിട നശീകരണത്തിന്​ പഞ്ച​ദിന പരിപാടി

തിരുവനന്തപുരം: ദേശീയ ഡെങ്കി ദിനത്തോടനുബന്ധിച്ച് മേയ് 16 മുതൽ20 വരെ കൊതുക് ഉറവിട നശീകരണ പരിപാടികൾ നടത്തും. ആരോഗ്യ വകുപ്പ് ഇതര വകുപ്പുകളുടെ സഹകരണത്തോെടയാകും പരിപാടി നടത്തുക. പദ്ധതിയുടെ ഉദ്ഘാടനം 16ന് മന്ത്രി കെ.കെ. ൈശലജ തിരുവനന്തപുരത്ത് നിർവഹിക്കും. നഗര-ഗ്രാമ വാർഡുകളിലെ കൊതുക് സാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളും. ഇൗഡിസ് കൊതുകുകളുെട പ്രജനനസാധ്യതയുള്ള ചെറുകിട വിൽപന മേഖലകൾ, ടയർ റിപ്പയർ സ​െൻററുകൾ, ഒാേട്ടാമൊബൈൽ വർക്ഷോപ്പുകൾ, കരിക്ക് കച്ചവട മേഖലകൾ, അക്വേറിയം വിൽപനശാലകൾ, ആക്രികടകൾ അടക്കമുള്ളവ സന്ദർശിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന- ജില്ലാതലങ്ങളിൽ പകർച്ച വ്യാധിക്കെതിരായ ഏകോപന യോഗങ്ങൾ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നടക്കും. ഡോക്ടർമാർ അടക്കം ആരോഗ്യ പ്രവർത്തകർക്ക് ഡെങ്കിയുമായി ബന്ധപ്പെട്ട മാർഗരേഖയെക്കുറിച്ച് ബോധവത്കരണം നൽകും. 17ന് പൊതുസ്ഥല ശുചീകരണ പരിപാടി സംഘടിപ്പിക്കും. ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകൾ, അതിഥി തൊഴിലാളി ക്യാമ്പുകൾ, തെരുവോരങ്ങൾ, പാർക്കുകൾ അടക്കമുള്ള സ്ഥലങ്ങൾ സന്ദർശിച്ച് കൊതുക് ഉറവിട നശീകരണ പരിപാടി നടത്തും. 18ന് തോട്ടങ്ങളും19ന് സ്ഥാപനങ്ങളും സന്ദർശിച്ച് കൊതുക് നശീകരണം നടത്തും. എല്ലാ ശനിയാഴ്ചയും ഡ്രൈഡേ ആചരിക്കാൻ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും. 20ന് െറസിഡൻസ് അസോസിേയഷനുകളുടെ സാന്നിധ്യത്തിൽ ഭവന സന്ദർശനം നടത്തുമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.