ലഹരിക്കെതിരെ ജാഗ്രതാസന്ദേശമുയര്‍ത്തി എസ്.വൈ.എസ് കലക്​ടറേറ്റ് മാര്‍ച്ച്

കൊല്ലം: നടത്തി. 'ലഹരിവഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ ഒരു മാസമായി സംസ്ഥാനത്തുടനീളം നടത്തിവരുന്ന കാമ്പയി​െൻറ ഭാഗമായാണ് ജില്ലകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. നിരവധി പേർ മാര്‍ച്ചില്‍ അണിനിരന്നു. രാവില 11ന് ചിന്നക്കട ഹെഡ്‌പോസ്റ്റ് ഒാഫിസിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ. നൈസാം സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് എച്ച്. ഇസ്സുദ്ദീന്‍കാമില്‍ സഖാഫി, ശിഹാബ് ക്ലാപ്പന, അര്‍ഷാദ് മുണ്ടോട്ടില്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.