കഷ്​ടപ്പാടുകളെ അതിജീവിച്ച് അമല്‍ വിജയത്തി​െൻറ നെറുകയിൽ

പത്തനാപുരം: വീട്ടിലെ ദുരിതവും കഷ്ടപ്പാടുകളും അതിജീവിച്ച് അമല്‍ രാജ് കയറിയത് വിജയത്തി​െൻറ നെറുകയിലേക്ക്. ഹയര്‍ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും കരസ്ഥമാക്കിയാണ് ഉന്നതവിജയം സ്വന്തമാക്കിയത്. പത്തനാപുരം നെടുംപറമ്പിൽ തോപ്പിൽ വീട്ടിൽ ടി.വി. രാജ​െൻറയും അജിതയുടെയും മകനാണ്. പട്ടാഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച ഇൗമിടുക്കൻ 97 ശതമാനം മാർക്കാണ് നേടിയത്. പരീക്ഷസമയത്താണ് മാതാവ് അജിതക്ക് അർബുദരോഗമാണെന്നറിയുന്നത്. രോഗത്തിന് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ മാതാവും പിതാവും പകച്ചുപോയപ്പോൾ അവർക്ക് ധൈര്യംപകർന്നതും അമലാണ്. തൃശൂർ സ്വദേശികളായ അമലി​െൻറ കുടുംബം 25 വർഷമായി പത്തനാപുരത്ത് വാടക വീടുകളിൽ കഴിഞ്ഞുവരികയാണ്. ഫോട്ടോഗ്രാഫറായ രാജ​െൻറ ഏകവരുമാനമാണ് കുടുംബത്തി​െൻറ ആശ്രയം. വീടി​െൻറയും കടയുടെയും വാടകയും അമ്മയുടെ ചികിത്സാചെലവും വീട്ടിലെ പ്രാരബ്ധങ്ങൾ വർധിപ്പിച്ചു. ട്യൂഷൻ ഇല്ലാതിരുന്ന അമലിന് അധ്യാപകരുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഉന്നതവിജയത്തിന് സഹായകമായത്. ചരിത്ര വിഷയത്തിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന അമലിന് കുടുംബപശ്ചാത്തലം അതിന് അനുവദിക്കുന്നിെല്ലന്നതാണ് സത്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.