പോരുവഴി സഹകരണ ബാങ്ക്​ തട്ടിപ്പ്​: സമ്പാദ്യം മുഴുവൻ നഷ്​ടമായവർ ദുരിതത്തിൽ

ശാസ്താംകോട്ട: ക്രമക്കേടും സാമ്പത്തിക തിരിമറിയും മൂലം പ്രതിസന്ധിയിലായ പോരുവഴി സഹകരണ ബാങ്കിലെ ഇടപാടുകാർ നഷ്ടമായ പണവും സ്വർണവും എങ്ങനെ തിരികെ ലഭിക്കുമെന്നറിയാതെ ആശങ്കയിൽ. ബാങ്ക് ഭരണസമിതിയും സഹകരണവകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമെല്ലാം സംഭവത്തിൽ കൈമലർത്തുേമ്പാൾ ജീവിത സമ്പാദ്യം നഷ്ടപ്പെട്ട കുടുംബങ്ങൾ പണം എങ്ങനെ തിരികെ ലഭിക്കുമെന്നറിയാതെ നീറിപ്പുകയാണ്. ചക്കുവള്ളി ടൗണിൽ ചായക്കട നടത്തുന്ന നടുവിലേമുറി ചെറിയ പാട്ടത്തിൽ വീട്ടിൽ സുരേന്ദ്രൻപിള്ളക്ക് നഷ്ടമായത് മകൾ ദീപക്ക് നൽകാൻ കരുതി െവച്ചിരുന്ന 13 ലക്ഷമാണ്. മകൻ ദീപു മൂന്ന് വർഷമായി ഗൾഫിൽ പണിയെടുത്ത് സമ്പാദിച്ച പണമാണിത്. പോരുവഴി നടുവിലേമുറി ചുടുകാട്ടിൽ വർഗീസി​െൻറ പ്രമാണം ജാമ്യംെവച്ച് തട്ടിയെടുത്തത് നാല് ലക്ഷം രൂപയാണ്. ആലപ്പുഴ മെഡിക്കൽ കോളജിൽ തൈറോയിഡ് കാൻസറിന് ചികിത്സയിൽ കഴിയുന്ന വടക്കേമുറി സ്വദേശിനി ഉഷക്ക് നഷ്ടമായത് സേവിങ്സ് ബാങ്കിൽ നിക്ഷേപിച്ചിരുന്ന 2.20 ലക്ഷമാണ്. കശുവണ്ടിത്തൊഴിലാളിയായ ഉഷയുടെ ജീവിതത്തിലെ ആകെ സമ്പാദ്യമാണിത്. ചക്കുവള്ളിയിൽ ചായക്കട നടത്തുന്ന പള്ളിമുറി തുരുത്തിയിൽ സാറാമ്മയുടെ രണ്ട് ലക്ഷമാണ് അപഹരിക്കപ്പെട്ടത്. പള്ളിമുറി നാലുതുണ്ടിൽ സുലൈമാനും ഇത്രയും തുക നഷ്ടമായി. വടക്കേമുറി സ്വദേശിനിയായ റിട്ട. അധ്യാപിക സേവിങ്സ് ബാങ്കിൽ നിക്ഷേപിച്ചിരുന്ന ഒരു ലക്ഷം വ്യാജ രേഖ ചമച്ച് തട്ടിയെടുത്തു. ഇവരുടെ മകനും സർക്കാർ സ്കൂൾ അധ്യാപകനുമായ നിക്ഷേപക​െൻറ 17,000 രൂപയും അപഹരിക്കപ്പെട്ടു. മയ്യത്തുംകര സ്വദേശികളായ റിട്ട. അധ്യാപക ദമ്പതികൾ ചിട്ടി പിടിച്ച മാർച്ച് മാസം ആദ്യം കൈയിൽ നിന്ന് 10,000 രൂപ കൂടി ഇട്ട് രണ്ട് ലക്ഷം രൂപ സ്ഥിര നിക്ഷേപത്തിലിട്ടു. അന്ന് വൈകീട്ട് തന്നെ തുക മുഴുവൻ തട്ടിയെടുക്കപ്പെട്ടു. വടക്കേമുറി സ്വദേശിയായ റിട്ട. അധ്യാപകൻ ദാമോദരൻ പണയം െവച്ച സ്വർണം എങ്ങോട്ട് പോയെന്ന് പറയാൻ ഭരണസമിതിക്കോ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കോ കഴിയുന്നില്ല. ഇതേ ബാങ്കിൽ അഞ്ച് വർഷം ഒാഡിറ്ററായി ചുമതല നോക്കിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥ വിരമിച്ചപ്പോൾ ഇവിടെ നിക്ഷേപിച്ച എട്ട് ലക്ഷം രൂപയും ഇപ്പോൾ അക്കൗണ്ടിൽ ഇല്ല. പണം നഷ്ടമായവർ ആ വിവരം അറിഞ്ഞുവരുന്നതേയുള്ളൂ. ധനാപഹരണത്തിന് സെക്രട്ടറി രാജേഷ്കുമാർ സസ്പെൻഷനിലാണ്. ബാങ്കിൽ ശേഷിക്കുന്ന ജീവനക്കാർ പണമുണ്ടോയെന്ന് അന്വേഷിക്കാനെത്തുന്ന ഇടപാടുകാരോട് മറുപടി പറഞ്ഞ് കുഴയുകയാണ്. നിക്ഷേപകരുടെ ഒറ്റപ്പെട്ട രോഷ പ്രകടനവും ഇവർക്ക് നേരെ ഉണ്ടാകുന്നുണ്ട്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.