കെ.ഡി.എഫ് രാഷ്​ട്രപതിക്ക്​ ലക്ഷം കത്തുകളയക്കും

കൊല്ലം: പട്ടികജാതി-വർഗ പീഡനനിരോധനനിയമം പുനഃസ്ഥാപിച്ച് കേന്ദ്ര സർക്കാറിനെകൊണ്ട് അടിയന്തരമായി ഓർഡിനൻസ് ഇറക്കിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ലക്ഷം കത്തുകളയക്കാൻ തീരുമാനിച്ചതായി കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി പി.ജി. പ്രകാശ് അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം 15ന് രാവിലെ 10ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിലെ ആർ.എം.എസിൽ കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ നിർവഹിക്കും. തുടർന്ന് നടത്തുന്ന പൊതുസമ്മേളനത്തിൽ കെ.ഡി.എഫ് സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.പി. ഭാസ്കരൻ അധ്യക്ഷതവഹിക്കും. വിവിധ സംഘടനാ നേതാക്കൾ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.