19കാരനെ അകാരണമായി കസ്​റ്റഡിലിലെടുത്ത്​ മർദിച്ചതായി പരാതി

തിരുവനന്തപുരം: ബൈക്കപകടത്തിൽപെട്ട് കഴിയുകയായിരുന്ന സുഹൃത്തുക്കളെ വീട്ടിൽ കാണാനെത്തിയ 19കാരനെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് മർദിച്ചതായി പരാതി. നേമം പൊലീസ് ക്വാര്‍ട്ടേഴ്‌സ് റോഡില്‍ ശ്രീശങ്കരിപ്രിയയില്‍ ഗേളിയാണ് കൊച്ചുമകൻ സൂരജിനെ പേരൂര്‍ക്കട പൊലീസ് മര്‍ദിച്ചതായി മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, ഡി.ജി.പി, പൊലീസ് കമീഷണർ എന്നിവർക്ക് പരാതി നൽകിയത്. സൂരജിനെ രണ്ടുദിവസം പൊലീസ് അന്യായമായി ലോക്കപ്പിലിട്ട് മര്‍ദിച്ചതായി അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വാഹനാപകടത്തില്‍പെട്ട കൂട്ടുകാരനെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവിടെയെത്തിയ പൊലീസ് തന്നെ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നെന്ന് സൂരജും പറഞ്ഞു. തുടർന്ന് ഒരു കേസുമെടുക്കാതെ വിട്ടയക്കുകയായിരുന്നു. പിന്നീട് ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ബാന്‍ഡേജിട്ട വലതുകാലുമായി മുടന്തിയാണ് സൂരജ് വാര്‍ത്താസമ്മേളനത്തിനെത്തിയത്. സുഹൃത്ത് മിഥുനെ കാണാനാണ് ഏണിക്കരയുള്ള വീട്ടിൽ സൂരജ് എത്തിയത്. അവിടെ മറ്റ് മൂന്ന് കൂട്ടുകാര്‍ കൂടിയുണ്ടായിരുന്നു. മിഥു​െൻറ വീട്ടിലെത്തിയ പേരൂര്‍ക്കട എസ്.ഐ അഞ്ചുപേരെയും മര്‍ദിച്ചു. ബൈക്കി​െൻറ ഷോക്കബ്‌സര്‍ പൈപ്പ് കൊണ്ട് തലങ്ങും വിലങ്ങും തല്ലുകയായിരുന്നെന്നും സൂരജ് പറഞ്ഞു. എന്നാൽ സൂരജിനെ കസ്റ്റഡിയിലെടുത്തത് ശരിയാണെന്നും കേസില്ലാത്തതിനാൽ വിട്ടയെച്ചന്നും പേരൂർക്കട എസ്.െഎ. സമ്പത്ത് പറഞ്ഞു. മർദിെച്ചന്നത് ശരിയല്ല. കാലിനേറ്റ പരിക്ക് ബൈക്ക് അപകടത്തിൽ സംഭവിച്ചതാണ്. ബൈക്ക് മോഷണക്കേസിൽ സൂരജി​െൻറ സുഹൃത്തുക്കളെന്ന് പറയുന്ന മൂന്നുപേരും ഇപ്പോൾ റിമാൻഡിലാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.