മുൻഗണന വിഭാഗത്തിൽ കടന്നുകൂടിയ 23,255 അനർഹരെ നീക്കി

തിരുവനന്തപുരം: ജില്ലയിലെ റേഷൻ വിതരണത്തിനുള്ള മുൻഗണന വിഭാഗത്തിൽ അനർഹമായി കടന്നുകൂടിയ 23,255 പേരെ ഒഴിവാക്കിയതായി ജില്ലാ സപ്ലൈ ഓഫിസർ കെ. സുരേഷ്കുമാർ അറിയിച്ചു. അർഹരായിട്ടും പട്ടികയിൽ ഉൾപ്പെടാതിരുന്ന 1687പേരെ അന്ത്യോദയാ അന്ന യോജന ലിസ്റ്റിൽ പുതുതായി ചേർത്തു. തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിൽ മാത്രം 425 പേരെ ഇപ്രകാരം ഉൾപ്പെടുത്തി. മുൻഗണന കാർഡിനത്തിൽ ജില്ലയിലാകെ 17,902 പേരെ പുതുതായി ഉൾപ്പെടുത്തി. ജില്ലയിലാകെ 1888 റേഷൻ കടകളിലായി 8,80,205 കാർഡ് ഉടമകളാണുള്ളത്. 63,385 അന്ത്യോദയ അന്ന യോജനാ കാർഡുകളും (മഞ്ഞ), 3,41,332 മുൻഗണന കാർഡുകളും (ചുമപ്പ്), 2,50,801 സബ്‌സിഡി കാർഡുകളും (നീല), 2,24,687 മുൻഗണനേതര കാർഡുകളും നിലവിലുണ്ട്. ഡിജിറ്റല്‍ പ്രതിഷേധജ്വാല 15ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് തിരുവനന്തപുരം: ജനമോചനയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച 'അക്രമത്തിനെതിരേ അമ്മ മനസ്സ്' ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് കാമ്പയി​െൻറ സമാപനത്തോടനുബന്ധിച്ച് 15ന് വൈകീട്ട് ആറിന് മ്യൂസിയം ജങ്ഷനില്‍നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് അമ്മമാര്‍ 'ഡിജിറ്റല്‍ പ്രതിഷേധജ്വാല' നടത്തുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എ.ഐ.സി.സി സോഷ്യല്‍ മീഡിയ ചെയര്‍മാന്‍ ദിവ്യസ്പന്ദന, എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, പോഷകസംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അമ്മ മനസ്സ് ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് കാമ്പയിനില്‍ നാലുലക്ഷത്തിലധികം സ്ത്രീകള്‍ അക്രമരാഷ്ട്രീയത്തിനെതിരേ പ്രതിഷേധം രേഖപ്പെടുത്തി. ഏറ്റവുംമികച്ച പ്രവര്‍ത്തനം സംഘടിപ്പിച്ചതിന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ഡി.സി.സികളെ തെരഞ്ഞെടുത്തു. ഏറ്റവും അധികം പോള്‍ നടന്നത് നെടുമങ്ങാട്, കുന്നത്തൂര്‍, ഇടുക്കി നിയോജകമണ്ഡലങ്ങളാണെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.