സീനിയർ സിറ്റിസൺസ്​ സർവിസ്​ കൗൺസിൽ സംസ്​ഥാന സമ്മേളനം

തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിലി​െൻറ സംസ്ഥാനസമ്മേളനം 15, 16, 17 തീയതികളിൽ തലസ്ഥാനത്ത് നടക്കും. വയോജനങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാനുള്ള പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സംസ്ഥാന സമ്മേളനത്തി​െൻറ പ്രധാനലക്ഷ്യമെന്ന് കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തി​െൻറ ഭാഗമായി 15ന് രാവിലെ 11ന് ജഗതി സിൽവർ ഹോമിൽ സംസ്ഥാന കൗൺസിൽ യോഗം നടക്കും. വൈകീട്ട് മൂന്നിന് ഗാന്ധിപാർക്കിൽ സാഹിതി സല്ലാപത്തി​െൻറ ആഭിമുഖ്യത്തിൽ സാംസ്കാരിക പരിപാടികൾ നടക്കും. അഞ്ചിന് വി.എസ്. അച്യുതാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ 10.30ന് പ്രിയദർശിനി ഹാളിൽ പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 17ന് രാവിലെ 11ന് നടക്കുന്ന ചർച്ച സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് എൻ. അനന്തകൃഷ്ണൻ, ജനറൽ സെക്രട്ടറി എസ്. ഹനീഫ റാവുത്തർ എന്നിവർ പെങ്കടുത്തു. വിദ്യാഭ്യാസ സെമിനാറും പ്രതിനിധി സമ്മേളനവും തിരുവനന്തപുരം: 'പ്രൈവറ്റ് രജിസ്ട്രേഷനും വിദൂരവിദ്യാഭ്യാസവും യു.ജി.സിയുടെയും സർവകലാശാലകളുടെയും കാഴ്ചപ്പാടിൽ' എന്ന വിഷയത്തിൽ സ്റ്റേറ്റ് പാരലൽ കോളജ് അസോസിയേഷൻ വിദ്യാഭ്യാസ സെമിനാറും പ്രതിനിധി സമ്മേളനവും സംഘടിപ്പിക്കും. 14ന് വി.ജെ.ടി ഹാളിൽ സംഘടിപ്പിക്കുന്ന സെമിനാർ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷൻ സംസ്ഥാന കോഒാഡിനേറ്റർ കെ.ആർ. അശോകകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള സർവകലാശാല സിൻഡിേക്കറ്റ് അംഗം എ.എ. റഹീം അധ്യക്ഷതവഹിക്കും. വാർത്താസമ്മേളനത്തിൽ ജി. ഗിരികുമാർ, എ.ജെ. പ്രദീപ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.