സെക്രട്ടേറിയറ്റിന്​ മുന്നിൽ ധർണ നടത്തി

തിരുവനന്തപുരം: തടഞ്ഞുവെച്ച ജൂനിയർ അധ്യാപക പ്രമോഷൻ നടപ്പാക്കുക, ഹൈസ്കൂൾ-ഹയർ സെക്കൻഡറി ലയന നീക്കത്തിൽനിന്ന് സർക്കാർ പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എച്ച്.എസ്.ടി.യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് നിസാർ ചേലേരി അധ്യക്ഷതവഹിച്ചു. സംസ്ഥാന നേതാക്കളായ ബീമാപള്ളി റഷീദ്, കെ.ടി. അബ്ദുൽ ലത്തീഫ്, ഒ. ഷൗക്കത്തലി, കെ. മോഹൻകുമാർ, എസ്. സന്തോഷ്കുമാർ, ഡോ. ശേഖർ, സി.ടി.പി. ഉണ്ണിമൊയ്തീൻ, യു. സാബു, എ.കെ. അജീബ്, വി. സജിത്, വി.കെ. അബ്ദുൽ റഹ്മാൻ, നിസാം പനവൂർ, എസ്. നജീബ്, ബി. സെയ്ദാലി, എ. അബൂബക്കർ, ഫിറോസ്ഖാൻ, പി.എ. ഇബ്രാഹിംകുട്ടി, സി.എ.എൻ. ശിബിലി, ഷമീം അഹമ്മദ്, സാബിർ സാഹിബ്, വി. ഫൈസൽ, മുഹമ്മദ് കട്ടിൽ, പി. അബ്ദുൽ സലീം എന്നിവർ സംസാരിച്ചു. ആർ.എസ്.ബി.വൈ /ചീസ് സ്മാർട്ട് കാർഡ് വിതരണം 31വരെ നീട്ടി തിരുവനന്തപുരം: ആർ.എസ്.ബി.വൈ /ചീസ് പദ്ധതിയുടെ നടപ്പുവർഷത്തെ സ്മാർട്ട് കാർഡുകളുടെ വിതരണം ജില്ലയിൽ 31വരെ ദീർഘിപ്പിച്ചു. രജിസ്റ്റർ ചെയ്തശേഷം ഇനിയും കാർഡ് കൈപ്പറ്റിയിട്ടിയില്ലാത്തവർക്കും നിലവിൽ സ്മാർട്ട് കാർഡ് ഉണ്ടായിട്ടും പുതുക്കാൻ സാധിക്കാത്തവർക്കുമായി അഞ്ചിടങ്ങളിൽ സ്മാർട്ട് കാർഡ് കേന്ദ്രങ്ങൾ 31വരെ പ്രവർത്തിക്കുമെന്ന് ജില്ലാ ലേബർ ഓഫിസർ അറിയിച്ചു. തിരുവനന്തപുരം കോർപറേഷൻ ഓഫിസ്, വലിയകുന്ന് സർക്കാർ ആശുപത്രി, ആറ്റിങ്ങൽ, നെടുമങ്ങാട് നഗരസഭ ടൗൺ ഹാൾ, നെയ്യാറ്റിൻകര ജെ.ബി.എസ് സ്കൂൾ, പാറശ്ശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് വിതരണകേന്ദ്രങ്ങൾ പ്രവർത്തിക്കുക. 2013ന് ശേഷം രജിസ്റ്റർ ചെയ്ത് പുതുക്കാതെ അസാധുവായ ഗുണഭോക്താക്കൾക്കും സ്മാർട്ട് കാർഡ് കൈമോശം വന്നവർക്കും ഈ കേന്ദ്രങ്ങളിൽനിന്ന് കാർഡ് ലഭിക്കും. കാർഡ് എടുക്കേണ്ടവർ റേഷൻ കാർഡ് കൈവശം വെക്കണമെന്നും ലേബർ ഓ‍ഫിസർ അറിയിച്ചു. ഫോൺ: 9072177633,1800 200 2530.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.