ഫസല്‍ വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥ​െൻറ വെളിപ്പെടുത്തൽ​ അ​േന്വഷിക്കണം ^ചെന്നിത്തല

ഫസല്‍ വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥ​െൻറ വെളിപ്പെടുത്തൽ അേന്വഷിക്കണം -ചെന്നിത്തല തിരുവനന്തപുരം: സി.പി.എമ്മിലെ ഉന്നതരിലേക്കെത്തിയപ്പോള്‍ തലശ്ശേരി ഫസല്‍ വധക്കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ആവശ്യപ്പെെട്ടന്നും നിർണായക വിവരം നല്‍കിയ രണ്ടുപേരെ കൊന്നെന്നുമുള്ള ഡിവൈ.എസ്.പി രാധാകൃഷ്ണ​െൻറ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫസല്‍ കേസില്‍ നിര്‍ണായക വിവരം നല്‍കിയ രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം അതി​െൻറ ഉത്തരവാദിത്തം ബ്ലേഡ് മാഫിയകളുടെ തലയിൽ കെട്ടിവെച്ചെന്നാണ് വെളിപ്പെടുത്തൽ. അടിയന്തരമായി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.