രേഖകളില്ല; മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ട്രോളർ പിടിയിൽ

വിഴിഞ്ഞം: മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ട്രോളർ ബോട്ടിനെ തീരസംരക്ഷണസേന ഉൾക്കടലിൽ നിന്ന് പിടികൂടി. 'ഓപറേഷൻ സജാദ്' എന്ന പേരിൽ കടലിൽ നടത്തിയ പരിശോധനക്കിടയിലാണ് സംശയകരമായി കണ്ട 'റോസമ്മ' എന്ന ബോട്ടിനെ പിടികൂടിയത്. 15 തൊഴിലാളികളുണ്ടായിരുന്നു ബോട്ടിൽ. വെള്ളിയാഴ്ച ഉച്ചക്കു ശേഷം മൂന്നരയോടെ വിഴിഞ്ഞം തുറമുഖത്തെത്തിച്ച ബോട്ടിനെ മറൈൻ എൻഫോഴ്സ്മ​െൻറിന് കൈമാറി. ഫിഷറീസ് വകുപ്പധികൃതർ ശനിയാഴ്ച പരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.