ഫ്രാക്ക് വാർഷികാഘോഷം ഇന്ന് സമാപിക്കും

കിളിമാനൂർ: ഫോറം ഓഫ് െറസിഡൻറ്സ് അസോസിയേഷൻസ് കിളിമാനൂരി​െൻറ (ഫ്രാക്ക്) വാർഷികാഘോഷം ശനിയാഴ്ച സമാപിക്കും. പഴയകുന്നുേമ്മൽ രാജാരവിവർമ കമ്യൂണിറ്റി ഹാളിൽ രാവിലെ ഒമ്പതിന് വിവിധ കലാപരിപാടികൾ, ഉച്ചക്ക് 12.30ന് കുടുംബസദ്യ, 2.30ന് 'സ്ത്രീ ശാക്തീകരണവും- നവമാധ്യമങ്ങളും' സെമിനാറിൽ വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ വിഷയം അവതരിപ്പിക്കും. വൈകീട്ട് നാലിന് നടക്കുന്ന സാംസ്കാരികസമ്മേളനം കേരള നിയമസഭ െഡപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. പഠനോപകരണ വിതരണം ബി. സത്യൻ എം.എൽ.എയും പ്രഫഷനൽ വിദ്യാഭ്യാസ അവാർഡ് വിതരണം വി. ജോയി എം.എൽ.എയും ഉദ്ഘാടനം ചെയ്യും. അവാർഡ് നേടിയ വി.ആർ.എക്ക് ഫ്രാക്കി​െൻറ അനുമോദനം ജില്ല പഞ്ചായത്തംഗം ഡി. സ്മിത നിർവഹിക്കും. പ്രസിഡൻറ് മോഹൻ വാലഞ്ചേരി അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.