12 ​േപർക്ക്​ 1200ൽ 1200

കൊല്ലം: പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ മുഴുവൻ മാർക്കും വാങ്ങി നേട്ടംകൊയ്തത് 12 വിദ്യാർഥികൾ. ഇവരിൽ ഏഴും പെൺകുട്ടികളാണ്. മുഴുവൻ മാർക്കും നേടിയാണ് ഇവർ ജില്ലയുടെ അഭിമാനമായി മാറിയത്. സംസ്ഥാനത്ത് ആകെ 180 കുട്ടികളാണ് മുഴുവൻ മാർക്കും കരസ്ഥമാക്കിയത്. അഞ്ച് സർക്കാർ വിദ്യാലയങ്ങളിൽ നിന്നായി ഏഴുപേരും മൂന്ന് എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നുള്ള അഞ്ചുേപരുമാണ് നൂറുമേനി കൊയ്തത്. എല്ലാവരും സയൻസ് വിഷയം പഠിച്ചവരാണ്. ഇളമ്പള്ളൂർ എസ്.എൻ.എസ്.എം സ്കൂളിൽ നിന്നുള്ള മൂന്ന് വിദ്യാർഥികൾ മുഴുവൻ മാർക്കും േനടിയപ്പോൾ തേവള്ളി ഗവ. മോഡൽ ബി.എച്ച്.എസ്.എസ്, കൊട്ടാരക്കര ഗവ. ബോയ്സ് എച്ച്.എസ്.എസ് എന്നിവിടങ്ങളിൽനിന്ന് രണ്ടുപേർ വീതവും മുഴുവൻ മാർക്ക് േനടി. ചവറ ഗവ.ബി.എച്ച്.എസ്എസ്, അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ്, കുളക്കട ഗവ.എച്ച്.എസ്.എസ്, പത്തനാപുരം സ​െൻറ് സ്റ്റീഫൻസ് എച്ച്.എസ്.എസ്, പാരിപ്പള്ളി അമൃത സംസ്കൃത സ്കൂൾ എന്നിവിടങ്ങളിലെ ഒരോ വിദ്യാർഥി വീതമാണ് മുഴുവൻ മാർക്കിനും ഉടമകളായത്. ശ്രീഹരി ആർ.എസ് (ബി.എച്ച്.എസ്.എസ് ചവറ), ഗോവിന്ദ് എസ്.എൽ, ശ്രദ്ധകൃഷ്ണൻ (ഇരുവരും ബി.എച്ച്.എസ്.എസ് തേവള്ളി), ദേവിക ആർ.എസ്, അനിൽദേവ് (ഇരുവരും ഗവ.എച്ച്.എസ്.എസ് കൊട്ടാരക്കര), അതുല്യ മോഹൻ (അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ്) അപ്സര ഇറോസ് (പാരിപ്പള്ളി സംസ്കൃത സ്കൂൾ) ശ്രീലക്ഷ്മി എൻ.എസ്, അഭിരാജ് ആർ, ശിൽപ എസ് (എസ്.എൻ.എസ്.എം ഇളമ്പള്ളൂർ). രാഹുൽ കെ.പി (സ​െൻറ് സ്റ്റീഫൻസ് സ്കൂൾ, പത്തനാപുരം), അനഘ എസ് (ഗവ.എച്ച്.എസ് കുളക്കട) എന്നിവരാണ് ജില്ലയിലെ നൂറുമേനി നേടിയവർ. നൂറുമേനി ഒരു സ്കൂളിന് മാത്രം കൊല്ലം: പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽനിന്ന് നൂറുമേനി നേടിയത് ഒറ്റ വിദ്യാലയം മാത്രം. പുനലൂർ കേന്ദ്രമായി അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന സ​െൻറ്തോമസ് എച്ച്.എസ്.എസാണ് ഇൗ ഒറ്റയാൻ. ഇവിടെ പരീക്ഷക്കിരുന്ന 54 വിദ്യാർഥികളും പ്ലസ് ടു കടമ്പ കടന്നു. ജില്ലയിലെ സർക്കാർ, എയ്ഡഡ് മേഖലയിൽ നിന്നുള്ള ഒരു വിദ്യാലയവും ഇൗ പട്ടികയിൽ ഇടംകെണ്ടത്തിയില്ല. കഴിഞ്ഞവർഷം മുഖത്തല സ​െൻറ് ജൂഡ് എച്ച്.എസ്.എസ്, ഏഴുകോൺ കാരുവേലിൽ സ​െൻറ് ജോൺസ് സ്കൂൾ, ചങ്ങൻകുളങ്ങര വിവേകാനന്ദ എച്ച്.എസ്.എസ് സ്കൂളുകൾ നൂറുശതമാനം വിജയം നേടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.