സെൻറ്തോമസിന് നൂറുശതമാനം വിജയം

പുനലൂർ: പ്ലസ്ടു പരീക്ഷയിൽ പുനലൂർ സ​െൻറ്തോമസ് സ്കൂളിന് നൂറുശതമാനം വിജയം. സയൻസ്, കോമേഴ്സ് വിഭാഗത്തിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചു. പഠനത്തോടൊപ്പം കല- കായികരംഗത്തും ഈ സ്കൂളിലെ കുട്ടികൾ മുമ്പന്തിയിലാണ്. ഒറ്റക്കൽ ലുക്ഔട്ടിൽ രണ്ടുപേരെ പേപ്പട്ടി കടിച്ചു പുനലൂർ: ഒറ്റക്കൽ ലുക്ഔട്ടിൽ വിദ്യാർഥിയടക്കം രണ്ടുപേരെ പേപ്പട്ടി കടിച്ചു. രാവിലെ റോഡിലൂടെ നടന്നുവരികയായിയിരുന്ന ലുക്ഔട്ട് സ്വദേശി ജോർജ് (68), ട്യൂഷന്പോയ കോളനിയിലെ പെൺകുട്ടി എന്നിവരെയാണ് പട്ടി കടിച്ചത്. പട്ടിയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. ഇരുവരും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. മുന്നണിബന്ധം വഷളാക്കുന്നതിൽനിന്ന് സി.പി.ഐ പിന്മാറണം- -സി.പി.എം പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിൽ മുന്നണിബന്ധം തർക്കുന്നതിന് ശ്രമിക്കുന്ന സി.പി.ഐ നേതാക്കളെ തിരുത്താൻ മണ്ഡലം കമ്മിറ്റി തയാറാകണമെന്ന് സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടു. അമ്പനാട് എസ്റ്റേറ്റ് മേഖലയിൽ തൊഴിലാളികളെ മർദിച്ചും ഭീഷണിപ്പെടുത്തിയും ഗുണ്ടായിസത്തിലൂടെ പാർട്ടി പ്രവർത്തനം നടത്താമെന്ന സി.പി.ഐ പ്രാദേശികനേതാക്കളുടെ ആഗ്രഹം വിലപ്പോവില്ല. സി.പി.എമ്മിലും സി.ഐ.ടി.യുവിലും അടുത്തിടെ നിരവധിതൊഴിലാളികൾ ചേർന്നിരുന്നു. ഇതിൽ പ്രകോപിതനായി സി.പി.ഐ പ്രാദേശികനേതാവ് സി.പി.എമ്മുകാരെ മർദിച്ചു. ഇതിനെതിരെ തെന്മല പൊലീസിൽ തൊഴിലാളികൾ പരാതികൾ നൽകിയിട്ടുണ്ട്. സി.പി.ഐയിൽനിന്നും എ.ഐ.ടി.യു.സിയിൽ നിന്നുമാണ് നിരവധിപേർ കൊഴിഞ്ഞുപോകുന്നത്. ഈ ജാള്യത മറയ്ക്കാനാണ് സി.പി.ഐക്കാരുടെ ശ്രമം. മുന്നണിബന്ധം വഷളാകുന്നതിൽ നിന്നും സി.പി.ഐ നേതാക്കൾ പിന്മാറുന്നതാണ് നല്ലതെന്ന് സി.പി.എം കഴുതുരട്ടി ലോക്കൽ സെക്രട്ടറി സി. ചന്ദ്രൻ, സി.ഐ.ടി.യു മേഖല സെക്രട്ടറി ആർ. പ്രദീപ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.