ഭരണ പരിഷ്​കാര കമീഷൻ സിറ്റിങ്​ നടത്തും

തിരുവനന്തപുരം: പൊതുജനങ്ങളിൽനിന്ന് അഭിപ്രായവും നിർദേശങ്ങളും സ്വീകരിക്കാൻ ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിൽ സിറ്റിങ് നടത്താൻ ഭരണപരിഷ്കാര കമീഷൻ തീരുമാനിച്ചു. വയനാട്ടിൽ ആദിവാസി പ്രശ്നങ്ങൾക്കായിരിക്കും മുൻഗണന. അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടായിരിക്കും കമീഷൻ റിപ്പോർട്ട് സമർപ്പിക്കുകയെന്ന് ചെയർമാൻ വി.എസ്. അച്യുതാനന്ദൻ അറിയിച്ചു. ഉദ്യോഗസ്ഥ സംവിധാനം പരിഷ്കരിക്കുന്നതിനൊപ്പം സാമ്പത്തിക മാനേജ്മ​െൻറ് പരിഷ്കരണങ്ങളെ കുറിച്ചും പഠനം നടത്തും. നേരത്തെ സമർപ്പിച്ച വിജിലൻസ് കമീഷൻ രൂപവത്കരണവും ഉദ്യോഗസ്ഥശേഷീ വികസനവും സംബന്ധിച്ച റിപ്പോർട്ടുകളിലെ ശിപാർശ നടപ്പാക്കുന്നത് വേഗത്തിലാക്കാൻ സർക്കാറിന് കത്ത് അയക്കാനും യോഗം തീരുമാനിച്ചു. അംഗങ്ങളായ സി.പി. നായർ, നീലാഗംഗാധരൻ, മെംബർ സെക്രട്ടറി ഷീലാ തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.