ഇൻറലിജൻസ് റിപ്പോർട്ട് രണ്ടാംതവണ; 'തത്ത്വമസി'ക്കെതിരായ അന്വേഷണം ഡി.ജി.പിയുടെ മേശപ്പുറത്ത് ഉറങ്ങുന്നു

തിരുവനന്തപുരം: പൊലീസിൽ രാഷ്ട്രീയഅതിപ്രസരമെന്നു കാണിച്ച് ഇൻറലിജൻസ് വിഭാഗം പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത് രണ്ടാംതവണ. നേരേത്ത, പൊലീസില്‍ സംഘ്പരിവാര്‍ അനുഭാവികളുടെ പ്രവര്‍ത്തനം ശക്തമാകുന്നുവെന്നും ഇവർ പരസ്യപ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചതായും കാണിച്ച് മുൻ ഇൻറലിജൻസ് മേധാവി മുഹമ്മദ് യാസീൻ ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. കഴിഞ്ഞ ആഗസ്റ്റിൽ പൊലീസിലെ ആര്‍.എസ്.എസ് അനുഭാവികള്‍ കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തില്‍ രഹസ്യയോഗം ചേർന്ന് പ്രവർത്തനം സജീവമാക്കാൻ 'തത്ത്വമസി' എന്ന വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ചെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ക്രൈംബ്രാഞ്ചിലെ യോഗാചാര്യന്മാരായ രണ്ട് െപാലീസ് ഉദ്യോഗസ്ഥർക്കായിരുന്നു ഇതി‍​െൻറ ചുമതല. മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കൊപ്പം പേ‍ഴ്സനല്‍ സെക്യൂരിറ്റി ഓഫിസറായി പ്രവര്‍ത്തിക്കുന്നവരും കൂടി ഉള്‍പ്പെടുന്നതാണ് െപാലീസിലെ സംഘ്പരിവാര്‍ സംഘടന. തന്ത്രപ്രധാനമായ സ്പെഷല്‍ബ്രാഞ്ച് അടക്കമുള്ള ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവരും ഈ സംഘടനയുടെ ഭാഗമാകുന്നത് ഗുരുതരമായി കാണണമെന്നും അടിയന്തരമായി ഇടപെടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുടർനടപടിയുണ്ടായില്ലെന്നുമാത്രമല്ല, സംഘ്പരിവാർ പ്രവർത്തനം ശക്തമാകുകയുമായിരുന്നു. പൊലീസിൽ സി.പി.എമ്മിനെ അനുകൂലിക്കുന്നവരുടെ 315 ബ്രാഞ്ച് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇൻറലിജൻസിന് ലഭിച്ച വിവരം. സിവിൽ പൊലീസ് ഓഫിസർ മുതൽ ഡിവൈ.എസ്.പിമാർ വരെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. റൂറലിൽ ഡിവൈ.എസ്.പി പരിധിയിലാണ് ബ്രാഞ്ച് പ്രവർത്തനം. ഇവരുടെ ഏേകാപനത്തിന് ജില്ലകളിലെ സി.പി.എം നേതാക്കളെയാണ് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. സോളാര്‍ തട്ടിപ്പ് കേസിൽ പ്രതി സരിത നായരില്‍ നിന്ന് െപാലീസ് അസോസിയേഷൻ ഭാരവാഹി ഫണ്ട് പിരിവ് നടത്തിയതായ ആരോപണത്തെതുടർന്ന് സോളാര്‍ കമീഷന്‍ പൊലീസ്സംഘടനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും ശിപാര്‍ശ ചെയ്‌തെങ്കിലും സർക്കാർ മുഖംതിരിഞ്ഞ് നിൽക്കുകയാണ്. സേനയിൽ ഭൂരിപക്ഷവും സി.പി.എം അനുഭാവികളാണെന്നതാണ് കാരണം. െപാലീസിൽ നാല് സംഘടനകളുണ്ട്. സിവിൽ പൊലീസുകാർ ഉൾപ്പെട്ട കേരള െപാലീസ് അസോസിയേഷന്‍, എ.എസ്.ഐ മുതൽ സി.ഐവരെയുള്ള റാങ്കിലുള്ളവരുടെ കേരള െപാലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍, ഡിവൈ.എസ്.പിമാരും നോണ്‍ ഐ.പി.എസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട െപാലീസ് സര്‍വിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഐ.പി.എസ് അസോസിയേഷന്‍ എന്നിവ. ഐ.പി.എസ് അസോസിയേഷന്‍ ഒഴികെ മറ്റ് സംഘടനകള്‍ക്കെല്ലാം രജിസ്‌ട്രേഷനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.