ഇരട്ടക്കൊല ഗൗരവകരം; ഗവർണർ വിശദീകരണംതേടി

തിരുവനന്തപുരം: മാഹിയിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഗവർണർ ജസ്റ്റിസ് പി. സദാശിവം സംസ്ഥാന സർക്കാറിേനാട് വിശദീകരണംതേടി. സംഭവം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച്, സംഘർഷം ലഘൂകരിക്കാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സ്വമേധയായാണ് ഗവർണറുടെ ഇടപെടൽ. തെരഞ്ഞെടുപ്പി​െൻറ സാഹചര്യം കൂടി പരിഗണിച്ചാണ് നീക്കം. മുമ്പ്, പല രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും ഗവർണർ സർക്കാറിനോട് വിശദീകരണം തേടിയിരുന്നു. തിരുവനന്തപുരത്ത് രാജേഷി​െൻറ കൊലപാതകസമയത്ത്, മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും ഗവർണർ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മാഹിയിൽ സി.പി.എം പ്രാദേശികനേതാവ് ബാബുവും ആർ.എസ്.എസ് പ്രവർത്തകൻ കെ.പി. ഷമേജും കൊല്ലപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.