സർക്കാർ ലക്ഷ്യമിടുന്നത് നിലവാരമുള്ള വിദ്യാഭ്യാസം --മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കുണ്ടറ: വിദ്യാഭ്യാസമേഖലയിൽ നടപ്പാക്കുന്ന സമഗ്രമാറ്റങ്ങളിലൂടെ നിലവാരമുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പെരിനാട് ഇടവട്ടം ഗവ. വെൽഫെയർ എൽ.പി സ്കൂളിനായി നിർമിക്കുന്ന ബഹുനില മന്ദിരത്തിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അവർ. പഠനരീതിയിലും പാഠ്യപദ്ധതികളിലും ഗുണപരമായ മാറ്റം വരുത്തിയ സർക്കാർ, വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഏറെ മുന്നിലാണ്. മതവിദ്വേഷം വളരുന്ന കാലഘട്ടത്തിൽ വിദ്യാർഥികളിൽ മാനവികത വളർത്തുകയാണ് നല്ല വിദ്യാഭ്യാസത്തിെൻറ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ അധ്യക്ഷത വഹിച്ചു. തീരദേശ വികസന കോർപറേഷൻ എം.ഡി ടി. സജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലപഞ്ചായത്ത് അംഗം കെ. രാജശേഖരൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. ശ്രീദേവി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി. സുരേഷ് കുമാർ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി. പ്രസന്ന കുമാർ, എൽ. തുളസീധരൻ, വാർഡ്അംഗം കുമാരി ജയ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജയരാജ്, രാമചന്ദ്രൻപിള്ള, എൻ. ശൈലജ, വി. മനോജ്, സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ, എസ്.എം.സി ചെയർമാൻ വി. നൗഫൽ, സുനിൽ കുമാർ എന്നിവർ സംസാരിച്ചു. തീരദേശ വികസന കോർപറേഷെൻറ 2.8 കോടി രൂപ വിനിയോഗിച്ചാണ് എട്ട് ക്ലാസ്മുറികളുള്ള ബഹുനില മന്ദിരം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.