സിവിൽ സർവിസ് ജേതാവിനെ മൻമോഹൻ സിങ്​ അനുമോദിച്ചു

അഞ്ചൽ: സിവിൽ സർവിസ് പരീക്ഷയിൽ 151-ാം റാങ്ക് നേടിയ അഞ്ചൽ തഴമേൽ സ്വദേശിയായ എസ്. സുശ്രീയെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അനുമോദിച്ചു. ഇ-മെയിൽ വഴിയാണ് അദ്ദേഹം അനുമോദനമറിയിച്ചത്. ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തി​െൻറ സുരക്ഷാസേനയിലെ അംഗമായിരുന്നു സുശ്രീയുടെ പിതാവ് സുനിൽകുമാർ. അക്കാലത്തുണ്ടായ വ്യക്തിബന്ധമാണ് അഭിനന്ദനമറിയിച്ചതിന് പിന്നിൽ. മെയിൽ സന്ദേശം കൂടാതെ ടെലിഫോൺ വഴിയും അദ്ദേഹം അനുമോദനമറിയിച്ചു. ഏതാനും ദിവസങ്ങൾക്കകം അദ്ദേഹം നേരിട്ടെത്താനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.