സംവരണം ഔദാര്യമല്ല, അവകാശമാണ് -^മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

സംവരണം ഔദാര്യമല്ല, അവകാശമാണ് --മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കൊല്ലം: സംവരണം ആരുടെയും ഔദാര്യമല്ലെന്നും ഭരണഘടനാപരമായ അവകാശമാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംവരണ സെമിനാറും ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എ.കെ. സലാഹുദ്ദീന്‍ അധ്യക്ഷതവഹിച്ചു. ഡോ.എം. അബ്ദുല്‍സലാം ഐ.ആർ.എസ്, ഡോ. രാധാകൃഷ്ണന്‍, എ.എ. ഷാഫി, സുനില്‍ വര്‍ക്കല, ജില്ല ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, വൈസ് പ്രസിഡൻറ് വി. ഷാഹുല്‍ ഹമീദ്, ട്രഷറർ അയത്തില്‍ റസാഖ്, എ.കെ. ഷെരീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.