രണ്ടുവർഷത്തെ എൽ.ഡി.എഫ് ഭരണം കേരളത്തെ കൊലയറയാക്കി --എ.എ. അസീസ് കൊല്ലം: രണ്ടുവർഷത്തെ എൽ.ഡി.എഫ് ഭരണം കേരളത്തെ കൊലയറയാക്കിയെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. യു.ഡി.എഫ് കലക്ടറേറ്റ് മാർച്ചും ഉപരോധവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിനെ സി.പി.എമ്മിെൻറ പോഷക സംഘടനയാക്കി മാറ്റിക്കൊണ്ടാണ് നിരപരാധികളെ കസ്റ്റഡിയിൽ കൊലപ്പെടുത്തുന്നത്. ഇതിെൻറ അവസാന ഉദാഹരണമാണ് വരാപ്പുഴയിലെ ശ്രീജിത്തിെൻറ കസ്റ്റഡി കൊലപാതകം. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കെ ഉത്തരവാദിത്തമേറ്റെടുത്ത് പിണറായി വിജയൻ ആഭ്യന്തരം വകുപ്പ് ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ബിന്ദുകൃഷ്ണ, ഫിലിപ് കെ. തോമസ്, ഭാരതീപുരം ശശി, രാജ്മോഹൻ ഉണ്ണിത്താൻ, പ്രതാപവർമ തമ്പാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.