സി.പി.എം^സി.പി.ഐ പോര്: അമ്പനാട്ട് സി.പി.ഐ നേതാവിെൻറ കട തകർത്തു

സി.പി.എം-സി.പി.ഐ പോര്: അമ്പനാട്ട് സി.പി.ഐ നേതാവി​െൻറ കട തകർത്തു പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ തോട്ടംമേഖലയായ അമ്പനാട്ട് സി.പി.എം-സി.പി.ഐ പോര് രൂക്ഷം. സി.പി.എമ്മിലെയും ഡി.വൈ.എഫ്.ഐയിലെയും ചില പ്രവർത്തകർ അടുത്തിടെ പാർട്ടി വിട്ട് സി.പി.ഐയിലും എ.ഐ.വൈ.എഫിലും ചേർന്നതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് സി.പി.ഐ കഴുതുരുട്ടി ലോക്കൽ കമ്മിറ്റിയംഗമായ പി. ചെല്ലപ്പായുടെ അമ്പനാട്ടെ കട മുറി ഒരുസംഘം കഴിഞ്ഞ ദിവസം തകർത്തിരുന്നു. കട തകർത്ത ഇനത്തിൽ അര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാെയന്നാണ് കണക്കാക്കൽ. ഇത് സംബന്ധിച്ച് തെന്മല പൊലീസിൽ പരാതി നൽകി. ചെല്ലപ്പയുടെ കടയിൽ അക്രമം കാട്ടിയത് സി.പി.എം നേതാവും പഞ്ചായത്തംഗവുമായ ഒരാളുടെ നേതൃത്വത്തിലാെണന്ന് സി.പി.ഐ കഴുതുരുട്ടി ലോക്കൽ സെക്രട്ടറി പി.ബി. അനിൽമോൻ ആരോപിച്ചു. നിരവധി ക്രിമിനൽ കേസിൽപെട്ടവർ ഉൾപ്പെടെയുള്ള സംഘമാണ് ആക്രമണം നടത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി‍യെടുക്കണം. കട ആക്രമിച്ച സംഭവത്തിൽ തെന്മല വാലി എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ എ.ഐ.ടി.യു.സിയും പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.