എസ്.വൈ.എസ് കലക്ടറേറ്റ് മാര്‍ച്ച് നാളെ

കൊല്ലം: ലഹരിക്കെതിരെ എസ്.വൈ.എസ് വ്യാഴാഴ്ച കലക്ടറേറ്റ് മാര്‍ച്ച് നടത്തും. ലഹരി വഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ ഒരുമാസമായി നടത്തുന്ന സംസ്ഥാന കാമ്പയി​െൻറ ഭാഗമായാണ് മാര്‍ച്ച് നടത്തുന്നത്. രാവിലെ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍നിന്ന് ആരംഭിക്കും. സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡൻറ് നൈസാം സഖാഫി, ജനറല്‍ സെക്രട്ടറി ഷിഹാബ് ക്ലാപ്പന, അബ്ദുല്‍ അസീസ് കയ്യാലയ്ക്കല്‍, എസ്.ആര്‍. ഫൈസല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.