കൊല്ലം ബൈപാസ്​ നിർമാണം അന്തിമഘട്ടത്തിൽ; പൂർത്തിയാകുന്നത്​ പോരായ്​മകളോടെ

കൊല്ലം: അരനൂറ്റാണ്ടി​െൻറ കാത്തിരിപ്പിനുശേഷം കൊല്ലം ബൈപാസ് യാഥാർഥ്യത്തിലേക്ക്. ടാറിങ് പണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. എന്നാൽ, നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷം ബൈപാസ് നിർമാണം പൂർത്തിയാകുന്നത് നിരവധി പോരായ്മകളോടെ. രണ്ടുവരി മാത്രമാണെന്നതാണ് പ്രധാന പോരായ്മ. നടുക്ക് ഡിവൈഡറുകളില്ല. പഴയ എസ്റ്റിമേറ്റിൽ രണ്ടുവരിമാത്രമാണ് നിർദേശിച്ചിരുന്നത്. അതനുസരിച്ചാണ് നിർമാണം നടന്നത്. വാഹനത്തിരക്ക് കൂടിയതിനാൽ നാലുവരി വേണമെന്ന് ആവശ്യമുയർന്നെങ്കിലും അധികൃതർ അത് പരിഗണിച്ചില്ല. രണ്ടുവരികൂടി നിർമിക്കണമെന്ന നിർദേശം ഇപ്പോൾ കേന്ദ്ര സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. അതിന് അനുമതി ലഭിച്ചാൽ നാലുവരിയുടെ നിർമാണം തുടങ്ങും. അപ്പോൾ പാലങ്ങളടക്കം വീണ്ടും നിർമിക്കേണ്ടിവരും. 100 കിലോമീറ്റർ സ്പീഡിൽ വാഹനങ്ങൾ പോകും വിധമാണ് ബൈപാസ് റോഡി​െൻറ നിർമാണം. 35 ഇടങ്ങളിലാണ് മറ്റ് റോഡുകളുമായി സന്ധിക്കുന്നത്. ബൈപാസി​െൻറ ദൈർഘ്യമായ 13 കിലോമീറ്ററിനിടയിൽ 35 ചെറു റോഡുകൾ മുറിച്ച് കടന്നുപോകുന്നത് അപകടസാധ്യത വർധിപ്പിക്കും. ഇത് കണ്ടറിഞ്ഞ് മുൻകൂട്ടി പദ്ധതിയിട്ടിരുന്നെങ്കിൽ പലയിടത്തും മറ്റ് റോഡുകൾ അടിപ്പാതകളായോ മേൽപാതകളായോ നിർമിക്കാമായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊല്ലം തേനി പാത സന്ധിക്കുന്ന ഒറ്റക്കൽ, കൊല്ലം െചേങ്കാട്ടപാത സന്ധിക്കുന്ന കല്ലുംതാഴം, കൊല്ലം കുളത്തൂപ്പുഴ പാത സന്ധിക്കുന്ന അയത്തിൽ എന്നിവിടങ്ങളിലെല്ലാം അപകടസാധ്യതയും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ മേൽപാതകളുടെ നിർമാണം വഴി സാധ്യമാവുമായിരുന്നു. വെള്ളെക്കട്ട് തടയാൻ 1500 മീറ്ററോളം ഒാട നിർമാണം, ഇരുവശവും സമാന്തരമായി സർവിസ് റോഡ് എന്നിവയും വേണമെന്ന് ആവശ്യമുയരുന്നു. സമാന്തരപാത ഉണ്ടെങ്കിൽ മാത്രമേ റോഡി​െൻറ സമീപവാസികൾക്ക് അതിലൂടെ സഞ്ചരിച്ച് ജങ്ഷനുകളിലെത്തി ബൈപാസിലേക്ക് കയറാനാകൂ. സമാന്തരപാത നിർമിക്കാതിരുന്നാൽ റോഡി​െൻറ വശങ്ങളിൽ താമസിക്കുന്നവർ പുറത്തേക്ക് ഇറങ്ങാനാകാതെ വലയും. സംസ്ഥാനത്തെതന്നെ വലിയ പാലങ്ങളാണ് ൈബപാസിൽ പൂർത്തിയായത്. കണ്ടച്ചിറയിലെ പാലത്തിന് 830 മീറ്ററാണ് നീളം. 620 മീറ്ററോളം വരുന്ന അരവിള, 90 മീറ്റർ വരുന്ന കടവൂർ എന്നീ പാലങ്ങളുമുണ്ട്. ഇവ ഒന്നിനും നടപ്പാലമില്ല. ഇത്രയും നീളമുള്ള പാലങ്ങളിൽ നടപ്പാത ഇല്ലാത്തത് കാൽനടയാത്രക്കാർക്ക് കടുത്ത ഭീഷണിയാകും. കൊല്ലം: നിർമാണം അവസാനഘട്ടത്തിലായ ബൈപാസി​െൻറ ഉദ്ഘാടനം ആഗസ്റ്റ് 22 ആണ് നിശ്ചയിച്ചിരിക്കുന്നത്. 85 ശതമാനം ജോലികളും പൂർത്തിയായിക്കഴിഞ്ഞു. മഴ ചതിച്ചില്ലെങ്കിൽ ആഗസ്റ്റിൽതന്നെ ഉദ്ഘാടനം നടക്കുമെന്ന് നിർമാണകമ്പനി ഉദ്യോഗസ്ഥർ പറയുന്നു. നിർമാണപ്രവൃത്തികൾ രാപകൽ നടക്കുകയാണ്. മെറ്റലിങ്ങും ടാറിങ്ങുമാണ് നടന്നുവരുന്നത്. ജില്ലയിലെ ക്വാറികൾ അടഞ്ഞുകിടക്കുന്നതിനാൽ തമിഴ്നാട്ടിലെ തിരുനെൽവേലി ഭാഗത്തുനിന്നാണ് മെറ്റൽ കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്. കാലാവസ്ഥാ പ്രവചനമനുസരിച്ച് ഇനി 22 ദിവസം മാത്രമാണ് കാലവർഷം തുടങ്ങാൻ അവശേഷിക്കുന്നത്. അതിനിടയിൽ വേനൽ മഴ നിർമാണത്തിന് തടസ്സമാകുന്നുണ്ട്. പാലങ്ങളുടെ നിർമാണവും അവിടെ റോഡ് ടാറിങ്ങും പൂർത്തീകരിച്ചുകഴിഞ്ഞു. മേവറം മുതൽ കല്ലുംതാഴം വരെ ടാറിങ്ങി​െൻറ വീതികൂട്ടലും പൂർത്തിയായി കഴിഞ്ഞു. ബസ് ബേകളുടെ നിർമാണവും തുടങ്ങിയിട്ടുണ്ട്. ടോൾ പ്ലാസ ഒന്നുമാത്രം ബൈപാസിൽ ടോൾ പരിവ് ഒരിടത്തുമാത്രം. കുരീപ്പുഴയിലാവും േടാൾ പിരിവ് കേന്ദ്രം ഉണ്ടാവുകയെന്ന് അധികൃതർ പറഞ്ഞു. അതി​െൻറ നിർമാണവും തുടങ്ങി. കിഴക്കോട്ടും പടിഞ്ഞാറേക്കും പോകുന്ന വാഹനങ്ങൾ ഇവിടെയാകും ടോൾ നൽകേണ്ടിവരിക. നിലവിൽ ബൈപാസുകളിൽ വാഹനങ്ങൾക്ക് ചുമത്തുന്ന അതേ നിരക്കാവും ഇവിടെയും ഉണ്ടാവുക. രണ്ടിടത്ത് ടോൾ പിരിവ് ഉണ്ടാകുമെന്ന് പറയപ്പെട്ടിരുന്നുവെങ്കിലും എതിർപ്പ് ഉണ്ടാകുമെന്നതിനാലാണ് ഒരിടത്ത് മാത്രമാക്കിയതെന്ന് അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.