വിവാഹം

പുനലൂർ: ആയൂർ ശിശിരത്തിൽ പി. ശിവദാസ​െൻറ (മെട്രോ വാർത്ത) മകൾ രമ്യദാസും കൊല്ലം മുളങ്കാടകം നടയ്ക്കാവീട്ടിൽ പരേതനായ അമരനാഥ​െൻറ മകൻ ആദർശ് എ. നാഥും വിവാഹിതരായി. കനാലിൽ അറവുമാടുകളുടെ മാലിന്യം തള്ളുന്നത് വ്യാപകം വെളിയം: കെ.ഐ.പി കനാൽ തുറന്നതോടെ അറവുമാടുകളുടെയും കോഴികളുടെയും അവശിഷ്ടങ്ങൾ വെള്ളത്തിൽ ഒഴുക്കുന്നത് പതിവാകുന്നു. ഇതുമൂലം പ്രദേശവാസികൾ ആരോഗ്യഭീഷണിയിലാണ്. വാഹനങ്ങളിൽ കൊണ്ടുവന്നാണ് ചാക്കിലും പ്ലാസ്റ്റിക് കവറിലും അല്ലാതെയും പ്രധാന കനാലുകളിലേക്ക് മാലിന്യം തള്ളുന്നത്. പ്രധാന കനാലിൽ തള്ളുന്ന മാലിന്യം ഉപകനാലുകളുടെ ഭാഗത്ത് അടിഞ്ഞുകൂടി അഴുകി ദുർഗന്ധം വമിക്കുന്നതുകാരണം പരിസരവാസികളും യാത്രക്കാരും ഏറെ പ്രയാസത്തിലാണ്. വെള്ളത്തിൽ ഉയർന്നുകിടക്കുന്ന മാലിന്യം പക്ഷികൾ കൊത്തിവലിച്ച് സമീപത്തെ കിണറുകളിലും കുളങ്ങളിലും കൊണ്ടിടുന്നതോടെ കുടിവെള്ളവും മലിനമാകുന്നു. മാലിന്യം വെള്ളത്തിലലിഞ്ഞുചേർന്ന് ഒഴുകുന്നതിനാൽ മറ്റ് സ്ഥലങ്ങളിലുള്ളവർ ഇതറിയാതെ ഈ വെള്ളമാണ് കുളിക്കുന്നതിനും മറ്റും ഉപയോഗിക്കുന്നത്. കനാൽ ജലം ഉപയോഗിക്കുന്ന ആളുകൾക്ക് പകർച്ചവ്യാധികൾ പിടിപെടുന്നുണ്ട്. കനാലിൽ മാലിന്യം കെട്ടിക്കിടക്കുന്നത് നീക്കം ചെയ്യുന്നതിന് കരാർ നൽകിയിട്ടുള്ളതാണ്. അടിഞ്ഞുകൂടുന്ന മാലിന്യം ഇവർ മറവുചെയ്യാതെ കരയിൽ കോരിയിട്ട് പോവുകയാണ് പതിവ്. പൂയപ്പള്ളി പടിഞ്ഞാറ് പൊലീസ് സ്റ്റേഷ​െൻറ ഭാഗത്ത് കാണുന്ന നെയ്തോട്, കൊട്ടറ വഴി വെളിയം പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽക്കൂടി നെടുമൺകാവ് ആറ്റിലെത്തിച്ചേരുന്ന ഉപകനാലിലാണ് ഏറ്റവും അധികം മാലിന്യം ഒഴുക്കിവിടുന്നത്. ആരോഗ്യവകുപ്പ് അധികൃതരും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും പൊലീസും ചേർന്ന് മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിസ്വീകരിക്കണമെന്നും കനാലിലുള്ള മാലിന്യം നീക്കം ചെയ്ത് ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള അടിയന്തരനടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.