കേരള സർവകലാശാല

പരീക്ഷ മാറ്റി തിരുവനന്തപുരം: മേയ് എട്ടിന് നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.എഡ് ഓണ്‍ലൈന്‍ പരീക്ഷ (ജനറല്‍ പേപ്പർ) മേയ് 11-ലേക്ക് മാറ്റി. 10-ാം തീയതിയിലെ പരീക്ഷക്ക് മാറ്റമില്ല. എം.ഫില്‍ പ്രവേശനം കേരള സര്‍വകലാശാലയിലെയും യൂനിവേഴ്‌സിറ്റി കോളജിലെയും വിവിധ പഠന വകുപ്പുകളിലേക്കും കാര്യവട്ടം ലക്ഷ്മീ ബായ് നാഷനല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജുക്കേഷനിലേക്കുമുള്ള എം.ഫില്‍ പ്രോഗാമുകളുടെ അഡ്മിഷനുവേണ്ടിയുള്ള പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജൂണ്‍ നാല് വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.admissions.keralauniversity.ac.in) ലഭിക്കും. എം.സി.എ ടൈംടേബിള്‍ എം.സി.എ അഞ്ചാം സെമസ്റ്റ്ര്‍ (2015 സ്‌കീം) െറഗുലര്‍, ഒന്നാം സെമസ്റ്റര്‍ (2011 സ്‌കീം) സപ്ലിമ​െൻററി, മൂന്നാം സെമസ്റ്റര്‍ (2011 സ്‌കീം) സപ്ലിമ​െൻററി പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.