ചിലരുടെ ഏകാധിപത്യം സംഗീതത്തി​െല ബഹുസ്വരത നഷ്​ടപ്പെടുത്തി ^അലൻസിയർ

ചിലരുടെ ഏകാധിപത്യം സംഗീതത്തിെല ബഹുസ്വരത നഷ്ടപ്പെടുത്തി -അലൻസിയർ തിരുവനന്തപുരം: ബഹുസ്വരമാകേണ്ടിയിരുന്ന സംഗീതത്തി​െൻറയും ശബ്ദങ്ങളുടെയും വിശാല സാധ്യതകളെ ചിലർ സ്വേച്ഛാധിപത്യ രീതിയിലേക്ക് കൊണ്ടുപോയെന്ന് നടൻ അലൻസിയർ. എ.എസ്. അജിത്കുമാർ രചിച്ച 'കേൾക്കാത്ത ശബ്ദങ്ങൾ: പാട്ട്, ശരീരം, ജാതി' പുസ്തകത്തി​െൻറ പ്രകാശനം കേസരി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല മഹാന്മാരായ ഗായകരും ഏകാധിപത്യ സ്വഭാവം കൊണ്ട് വ്യത്യസ്തങ്ങളായ സ്വരങ്ങെളയാണ് നഷ്ടപ്പെടുത്തിയത്. ആകാശവാണിയിലും അമ്പലങ്ങളിലുമൊക്കെ ഒരു സ്വരം മാത്രമാണ് നമുക്ക് കേൾക്കാൻ പറ്റുന്നത്്. മുമ്പ് ഇടക്കൊെക്ക ലളിതഗാനമെങ്കിലും കേൾക്കാമായിരുന്നു. ഇത്തരം ഏകാധിപത്യപ്രവണതയുടെ അപകടങ്ങൾ ഇന്ന് അനുഭവിക്കുകയാണ്. കലയിലും സംഗീതത്തിലും രാഷ്ട്രീയത്തിലുമെല്ലാം ഇത് സംഭവിെച്ചന്ന് അദ്ദേഹം പറഞ്ഞു. പിന്നണി ഗായിക പുഷ്പവതി പുസ്തകം ഏറ്റുവാങ്ങി. ഡോ. വർഷ ബഷീർ പുസ്തകം പരിചയം നടത്തി. എ.എസ്. അജിത്കുമാർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.