ഒാഖി ദുരന്തം: മുട്ടത്തറയിലെ വലനിർമാണ ഫാക്​ടറിയിൽ ​30 ആശ്രിതർക്ക് ജോലി

തിരുവനന്തപുരം: ഒാഖിദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ജോലി നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിലെ 30 പേർക്ക് മുട്ടത്തറയിലെ വലനിർമാണ ഫാക്ടറിയിലാണ് ജോലി നൽകുകയെന്നും അദ്ദേഹം പറഞ്ഞു. മത്സ്യഫെഡി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സ്യശ്രീ അവാർഡ് ദാനവും ഒാഖി ദുരിതബാധിതർക്കുള്ള ഇൻഷുറൻസ് തുക വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒാഖി ദുരന്തത്തിൽ മരിച്ച ആറുപേർക്കുള്ള ഇൻഷുറൻസ് തുകയായ 30 ലക്ഷം ഇതിനകം നൽകിക്കഴിഞ്ഞു. അവശേഷിക്കുന്ന ആറുപേർക്കുള്ള തുക ഉടൻ നൽകും. തീരദേശ ഭവനപദ്ധതി ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. 2021 ന് മുമ്പായി വീടില്ലാത്ത മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും വീട് നിർമിച്ച് നൽകാനാകുമെന്നാണ് പ്രതീക്ഷ. മത്സ്യത്തൊഴിലാളികളുടെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കും ഫലപ്രദമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജെ. േമഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, മേയർ വി.കെ. പ്രശാന്ത്, കൗൺസിലർ പാളയം രാജൻ, മത്സ്യഫെഡ് ചെയർമാൻ ജെ. ചിത്തരഞ്ജൻ, ഫാ. യൂജിൻ എച്ച്. പെരേര, ടി. പീറ്റർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.