രാജ്യത്തെ പ്രതിസന്ധികൾ​ പരിഹരിക്കാൻ മുസ്​ലിം പണ്ഡിതർ രംഗത്തിറങ്ങണം ^മൗലാന ജലാലുദ്ദീൻ ഉമരി

രാജ്യത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ മുസ്ലിം പണ്ഡിതർ രംഗത്തിറങ്ങണം -മൗലാന ജലാലുദ്ദീൻ ഉമരി കൊല്ലം: രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മുസ്ലിം പണ്ഡിതർ രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ മൗലാന ജലാലുദ്ദീൻ ഉമരി. ജമാഅെത്ത ഇസ്ലാമി കേരള ഘടകം കൊല്ലത്ത് സംഘടിപ്പിച്ച ദക്ഷിണ കേരള പണ്ഡിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധിനിവേശ ശക്തികൾക്കെതിരെ രാജ്യത്തി​െൻറ സ്വാതന്ത്ര്യത്തിനുവേണ്ടി സമരത്തിനിറങ്ങിയ പാരമ്പര്യമാണ് ഇന്ത്യയിലെ മുസ്ലിം പണ്ഡിതരുടേത്. രാജ്യം ഗുരുതരമായ പ്രതിസന്ധിയാണ് ഇപ്പോൾ അനുഭവിക്കുന്നത്. മർദിതരായ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ പണ്ഡിതർക്ക് കഴിയണം. വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സംഘർഷവും വർഗീയതയും വളർത്താനുള്ള ശ്രമങ്ങളെ ചെറുക്കണം. സമൂഹത്തിൽ നന്മ സ്ഥാപിക്കാനും തിന്മ നിരോധിക്കാനും പണ്ഡിതർ നേതൃത്വം നൽകണം. ഭരണകൂടത്തി​െൻറ തെറ്റായ നിലപാടുകളെ തിരുത്താൻ ധൈര്യം കാണിച്ച പാരമ്പര്യമാണ് മുസ്ലിം പണ്ഡിതരുടേത്. സമ്പത്ത് സമ്പാദിക്കൽ ലക്ഷ്യമായി തീർന്നാൽ പണ്ഡിതദൗത്യം നിറവേറ്റപ്പെടാതെ പോകും. പലതരം ജീവിതപ്രതിസന്ധികൾ അനുഭവിക്കുന്നവരാണ് വർത്തമാനകാല മനുഷ്യൻ. മനുഷ്യർക്ക് ശരിയായ വഴി കാണിച്ചുകൊടുേക്കണ്ട ബാധ്യത പണ്ഡിതർക്കുണ്ടെന്നും അമീർ ഒാർമിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. മതം, ഭൗതികം എന്നരീതിയിൽ വിജ്ഞാന രംഗത്തുണ്ടായ വിഭജനമാണ് മുസ്ലിം പണ്ഡിതരുടെ ആലോചനലോകവും ഇടപെടലും ചുരുക്കിക്കെട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. സമകാലിക സമൂഹത്തി​െൻറ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി ഇടപെടാൻ പണ്ഡിതർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ബഹുസ്വര സമൂഹത്തിലെ ഇസ്ലാമി​െൻറ പ്രതിനിധാനം എന്ന വിഷയത്തിൽ നടന്ന ചർച്ച കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റൻറ് അമീർ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് വിഷയാവതരണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി നുസ്രത്ത് അലി, പാളയം ഇമാം മൗലവി വി.പി സുഹൈബ് എന്നിവർ സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ.പി. ശിഫാർ മൗലവി, ഷംസുദ്ദീൻ ഖാസിമി, മുനീർ മൗലവി, ശിഹാബുദ്ദീൻ മൗലവി, ഷംസുദ്ദീൻ മന്നാനി, കെ.എം. അഷ്റഫ്, കെ.എ. യൂസുഫ് ഉമരി എന്നിവർ ചർച്ചയിൽ പെങ്കടുത്തു. അസിസ്റ്റൻറ് അമീർ പി. മുജീബ് റഹ്മാൻ സമാപനവും സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി സ്വാഗതവും പ്രോഗ്രാം കോഒാഡിനേറ്റർ മെഹബൂബ് നന്ദിയും നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.