താൽക്കാലിക നിയമനം

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ഒഴിവുള്ള ഒരു െലക്ചറർ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് വ്യാഴാഴ്ച രാവിലെ 10ന് കോളജിൽ അഭിമുഖം നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് (www.cpt.ac.in). 0471 2360391. പരീക്ഷ മാറ്റിെവച്ചു തിരുവനന്തപുരം: കേരള സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എഡ് ഓൺലൈൻ പരീക്ഷ (ജനറൽ പേപ്പർ) വെള്ളിയാഴ്ചത്തേക്ക് മാറ്റിയതായി സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫിസർ ഡോ. എസ്. അജിത അറിയിച്ചു. വ്യാഴാഴ്ചയിെല പരീക്ഷക്ക് മാറ്റമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.