കർഷകസംഘടനാ പ്രതിനിധി യോഗം നാളെ

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചുചേർക്കുന്ന സംസ്ഥാനത്തെ വിവിധ കർഷക സംഘടനാ പ്രതിനിധികളുടെ യോഗം മേയ് ഒമ്പതിന് നടക്കും. തിരുവനന്തപുരം തൈക്കാട് ഗവ. െഗസ്റ്റ് ഹൗസിൽ രാവിലെ 10 മണിക്ക് യോഗം ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്. കൃഷിമന്ത്രിയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. കേരള കർഷകസംഘം, അഖിലേന്ത്യ കിസാൻസഭ, കർഷക കോൺഗ്രസ്, നാഷനലിസ്റ്റ് കിസാൻസഭ, സ്വതന്ത്ര കർഷകസംഘം, കിസാൻ ജനത സെക്യുലാർ, കേരള കർഷക യൂനിയൻ (ജേക്കബ്), കേരള കർഷക യൂനിയൻ (എം), കേരള കർഷക യൂനിയൻ (ബി), സെക്യുലാർ കർഷക ഫോറം, കർഷക കോൺഗ്രസ്(എസ്), കേര കർഷകസംഘം, കർഷക മോർച്ച തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.