വനിതാ കമീഷന് കോഴിക്കോട് മേഖല ഓഫിസ്

തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള വനിതാ കമീഷന് കോഴിക്കോട് മേഖല ഓഫിസ് തുടങ്ങുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാറി​െൻറ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് മേഖല ഓഫിസ് തുറക്കാനാണുദ്ദേശിക്കുന്നതെന്ന് ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കോഴിക്കോട് ഓഫിസ് തുടങ്ങുന്നതോടെ ഈ മേഖലയിലെ വനിതകള്‍ക്ക് വലിയ അനുഗ്രഹമാകും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് തുടങ്ങിയ അഞ്ച് ജില്ലകളിലെ പരാതികളാണ് ഈ മേഖല ഓഫിസില്‍ സ്വീകരിക്കുക. ഇതിലൂടെ വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം വനിതാ കമീഷന്‍ ഓഫിസിലേക്കുള്ള ദീര്‍ഘദൂര യാത്ര ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.