കൊട്ടിയത്ത്​ സ്വർണക്കടയുടെ പൂട്ട്​ തകർത്ത്​ മോഷണം

കൊട്ടിയം: കൊട്ടിയം ജങ്ഷനടുത്തുള്ള സ്വർണം, വെള്ളി ആഭരണ നിർമാണശാലയുടെ പുട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ നാലു കിലോ വെള്ളിയും 50 ഗ്രാം സ്വർണവും കവർന്നു. കണ്ണനല്ലൂർ റോഡിൽ ഒലിപ്പിൽ കോംപ്ലക്സിന് എതിർവശമുള്ള മിന്നൂസ് ജ്വല്ലറിയിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്. ലോക്കറിൽനിന്നാണ് വെള്ളിയും സ്വർണവും കവർന്നത്. മൂന്നു ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് കവർന്നത്. കൊല്ലം നീലാംതോട്ടം സ്വദേശി മുരുക​െൻറ കടയാണിത്. കൊട്ടിയം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊട്ടിയം എൻ.എസ്.എസ്. ലോ കോളജിന് സമീപത്തെ ഒരു വീട്ടിലും ഞായറാഴ്ച മോഷണശ്രമം നടന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.