റമദാൻ റിലീഫ്​ സംഘടിപ്പിക്കും

ഇരവിപുരം: റമദാനിൽ എസ്.വൈ.എസ് നേതൃത്വത്തിൽ വിപുലമായ റിലീഫ് സംഘടിപ്പിക്കാൻ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡൻറ് മൗലവി അബ്ദുൽ വാഹിദ് ദാരിമി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എസ്. അഹമ്മദ് ഉഖൈൽ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അഞ്ച് മേഖലകളിലായി നടക്കുന്ന സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തടിക്കാട് ശരീഫ് കാശ്ഫി (അഞ്ചൽ), മുഹമ്മദ് സിയാദ് (കരുവ), അബ്ദുൽ വാഹിദ് ദാരിമി (കൊല്ലൂർവിള), കുണ്ടറ എം. അബ്ദുല്ല (കണ്ണനല്ലൂർ), അബ്ദുസ്സമദ് മാസ്റ്റർ, ശംസുദ്ദിൻ മുസ്ലിയാർ (കരുനാഗപ്പള്ളി) എന്നിവരെ യോഗം ചുമതപ്പെടുത്തി. തടിക്കാട് ശരീഫ് കാശ്ഫി, കുണ്ടറ അബ്ദുല്ല, മുഹമ്മ് സിയാദ് കേരളപുരം, എസ്.എം. നിലാമുദ്ദിൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു. തറയോട് പാകിയതിൽ അപാകത; ലക്ഷങ്ങൾ വെള്ളത്തിലായി കൊട്ടിയം: റോഡിലെ വെള്ളക്കെട്ട് തടയുന്നതിന് ലക്ഷങ്ങൾ മുടക്കിയിട്ടും ലക്ഷ്യംകണ്ടില്ല. അശാസ്ത്രീയമായി തറയോട് പാകിയ റോഡ് വീണ്ടും വെള്ളക്കെട്ടായി. മൈലാപ്പൂര്- ഡോൺ ബോസ്കോ റോഡിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഡോൺ ബോസ്കോക്ക് സമീപം സ്ഥിരമായുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് അധികൃതർ തറയോട് പാകിയിരുന്നു. എന്നാൽ വേണ്ടത്ര പഠനം നടത്താതെയും ഓട നിർമിക്കാതെയും റോഡിന് നടുവിൽ തറയോട് പാകിയത് കൂടുതൽ വെള്ളം കെട്ടുന്നതിന് കാരണമാകുകയായിരുന്നു. കഴിഞ്ഞദിവസം പെയ്ത മഴയിൽ ഇവിടെ മലിനജലം കെട്ടിക്കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.