ഗണിത പഠനം ഇനി ഈസി; സുരേഷ്കുമാറിെൻറ പഠനോപകരണങ്ങൾക്ക് സ്വീകാര്യതയേറുന്നു

കുണ്ടറ: ക്ലാസ്മുറികളിൽ ഗണിതപഠനം ലളിതവും ആസ്വാദ്യകരവുമാക്കാൻ പുനുക്കൊന്നൂർ യു.പി.ജി.എസിലെ അധ്യാപകൻ സുരേഷ്കുമാറി​െൻറ നേതൃത്വത്തിൽ തയാറാക്കിയ ഉപകരണങ്ങൾക്ക് സ്വീകാര്യതയേറുന്നു. ഗണിത പഠനോപകരണ നിർമാണത്തിൽ കഴിഞ്ഞ ആറ് വർഷമായി സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിട്ടുണ്ട് സുരേഷ്കുമാർ. ഇദ്ദേഹം രൂപപ്പെടുത്തിയ പഠനോപകരണങ്ങൾക്ക് ദേശീയതലത്തിൽ നിന്ന് വരെ ആവശ്യമുയർന്നിട്ടുണ്ട്. അഞ്ച് ആറ് ഏഴ് ക്ലാസുകളിലെ ഗണിതപാഠ ഭാഗങ്ങൾക്ക് ഉപയോഗപ്പെടുത്താനുള്ള പതിനാലിനം ഉപകരണങ്ങളാണ് ഇദ്ദേഹം നിർമിച്ചത്. ത്രികോണപ്പരപ്പ്, ചതുരവും ത്രികോണവും ഊഹമളക്കും ചക്രം, എതിർകോൺമാപിനി, സംഖ്യകളും സ്ഥാനവിലയും സമാന്തരവരയിലെ കോൺമാപിനി, ചതുരത്തിലെ ചതുരം, ചതുഷ്ക്രിയബോർഡ്, രേഖീയജോടി, ഒന്നിലെത്താം ഗെയിം, തുല്യഭിന്നങ്ങൾ, ഏണിയുംപാമ്പും, ടെൻെഫ്രയിം എന്നിവയാണ് ഇവ. ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദ തലം വരെ ഇവ ഉപയോഗപ്പെടുത്താൻ കഴിയും. ചെറിയ സമസ്യകൾ മുതൽ ദുരൂഹസമസ്യകൾവരെ നിർധാരണം ചെയ്യാൻ ഈ പഠനോപകരണങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് സുരേഷ്കുമാർ പറഞ്ഞു. കണക്ക് വെറുക്കപ്പെടുന്ന വിഷയമല്ലാതാക്കാനും പഠനം ആസ്വാദ്യകരമാക്കാനും ഇത്തരം പഠനോപകരണങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. കുണ്ടറ ബി.ആർ.സിയിൽ നടക്കുന്ന അധ്യാപകർക്കുള്ള വെക്കേഷൻ ക്യാമ്പിൽ സുരേഷ്കുമാറി​െൻറ നേതൃത്വത്തിൽ ആദ്യ ബാച്ച് അധ്യാപകർ നിർമിച്ച പഠനോപകരണങ്ങൾ ഇളമ്പള്ളൂർ കെ.ജി.വി ഗവ. യു.പി സ്കൂളിനും പുനുക്കൊന്നൂർ യു.പി.ജി.എസിനും ജില്ലാ േപ്രാജക്ട് ഓഫിസർ രാധാകൃഷ്ണൻ ഉണ്ണിത്താൻ കൈമാറി. ബി.പി.ഒ കെ.ജി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കെ.ജി.വി ഗവ. യു.പി സ്കൂൾ പി.ടി.എ പ്രസിഡൻറ് വിനോദ്കുമാർ, യു.പി.ജി.എസ് പി.ടി.എ പ്രസിഡൻറ് അനിൽകുമാർ, ഹെഡ്മിസ്ട്രസ് വൽസലകുമാരിയമ്മ, വി. അജയകുമാർ, സ്റ്റേറ്റ് കോർ എസ്.ആർ.ജി. സുരേഷ്കുമാർ, അബ്ദുൽഷുക്കൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.