കോന്നി ആനക്കൂട്ടില്‍നിന്ന്​ ആനയെ തമിഴ്നാട്ടിലേക്ക് മാറ്റാന്‍ വനംവകുപ്പ് നീക്കം

*പ്രതിഷേധവുമായി ആനപ്രേമികൾ പത്തനാപുരം: കോന്നി ആനക്കൂട്ടില്‍നിന്ന് ആനയെ തമിഴ്നാട്ടിലേക്ക് മാറ്റാന്‍ വനംവകുപ്പ് നീക്കം. ശക്തമായ പ്രതിഷേധവുമായി ആനപ്രേമിസംഘം. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള ആനപ്രേമി സംഘത്തി​െൻറ പ്രതിഷേധങ്ങള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. തമിഴ്നാട്ടിലെ മുതുവന ആന പരിപാലനകേന്ദ്രത്തിലേക്കാണ് കോന്നി സുരേന്ദ്രന്‍ എന്ന ആനയെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഈ തീരുമാനം വനംവകുപ്പ് ഉപേക്ഷിക്കണമെന്നാണ് സംഘത്തി​െൻറ ആവശ്യം. തീരുമാനം മാറ്റാന്‍ വനംവകുപ്പ് തയാറായിട്ടില്ല. താപ്പാന ആക്കാനായാണ് തമിഴ്നാട്ടിലേക്ക് മാറ്റുന്നത്. 1999ല്‍ വനത്തില്‍ ചരിഞ്ഞ അമ്മയുടെ പാല്‍ കുടിച്ച് കിടക്കുന്നരീതിയിലാണ് ഒരു വയസ്സുകാരന്‍ സുരേന്ദ്രനെ വകുപ്പിന് കിട്ടിയത്. കഴിഞ്ഞ 18 വര്‍ഷം കൊണ്ട് സുരേന്ദ്രന്‍ നാട്ടുകാരുടെയും ആനപ്രേമികളുടെയും ഇഷ്ടതാരമായി മാറി. കേരളത്തിലെ ലക്ഷണമൊത്ത ആനകളുടെ കൂട്ടത്തില്‍ പ്രഥമഗണനീയനാണ് ഈ കൊമ്പന്‍. കോന്നി ആനക്കൂടിനെ അധികൃതർ അവഗണിക്കുകയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതിന് മുമ്പ് രഞ്ജിനി, മണിയന്‍, സോമന്‍ എന്നീ ആനകളെ മുന്നറിയിപ്പില്ലാതെ കോട്ടൂരിലേക്ക് കൊണ്ടുപോയിരുന്നു. ഇവയെ തിരിച്ച് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും തിരിെച്ചത്തിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇതേപോലെ സുരേന്ദ്രനെയും നാടുകടത്താനുള്ള നടപടിയാണെന്നാണ് ആ‍ക്ഷേപം. വനംവകുപ്പി​െൻറ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആനപ്രേമി സംഘം കൂട്ടായ്മ പ്രവര്‍ത്തകര്‍ മുന്‍ വനംമന്ത്രിയും എം.എല്‍.എയുമായ കെ.ബി. ഗണേഷ്കുമാറിന് നിവേദനം നല്‍കി. വൈശാഖ് സുഭാഷ്, രാജേഷ് എമ്പ്രാന്തിരി, സുബിൻ, ജോമോൻ എന്നിവരടങ്ങുന്ന ആനപ്രേമി പ്രവര്‍ത്തകരാണ് നിവേദനം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.