പെൻഷൻ പ്രശ്നം പരിഹരിക്കാൻ കേന്ദ്രത്തിൽ സമ്മർദംചെലുത്തും ^എൻ.കെ. പ്രേമചന്ദ്രൻ എം.പി

പെൻഷൻ പ്രശ്നം പരിഹരിക്കാൻ കേന്ദ്രത്തിൽ സമ്മർദംചെലുത്തും -എൻ.കെ. പ്രേമചന്ദ്രൻ എം.പി അഞ്ചൽ: ഓയിൽപാം കമ്പനിയിൽനിന്ന് പിരിഞ്ഞവരുടെ പെൻഷൻ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പാർലമ​െൻറിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാറി​െൻറ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് സമ്മർദം ചെലുത്തുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. എക്സ് എംപ്ലോയീസ് അസോസിയേഷർ ഓഫ് ഓയിൽപാം ഇന്ത്യയുടെ ആറാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡൻറ് രാജു അബ്രഹാം അധ്യക്ഷത വഹിച്ചു. അഞ്ചൽ വി.വി.ടി.എം ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ നേതാക്കളായ എസ്. തങ്കപ്പൻ, കുഞ്ഞുകുട്ടി, എ. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. ബേബി വരവ്ചെലവ് കണക്കും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ആർ. മോഹനൻ നായർ സ്വാഗതവും എക്സി. മെംബർ കെ.ജി. വിദ്യാധരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.