പത്തനാപുരം: ഇരട്ടിമധുരമായി ഇരട്ടസഹോദരിമാരുടെ വിജയം. എസ്.എസ്.എല്‍.സി പരീക്ഷക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി നാടിലെ അഭിമാനതാരങ്ങളായിരിക്കുകയാണ് പത്തനാപുരം നെടുമ്പറമ്പ് സ്വദേശിനികളായ സഹോദരിമാര്‍. നെടുമ്പറമ്പ് അയിഷ മന്‍സിലില്‍ ഹാറൂണ്‍-രഹിന ദമ്പതികളുടെ മക്കള്‍ സഫ ഹാറൂണ്‍, അഫ്ര ഹാറൂണ്‍ എന്നിവരാണ് ഈ നേട്ടത്തിന് അര്‍ഹരായത്. പത്തനാപുരം മൗണ്ട് താബോര്‍ സ്കൂളിലാണ് ഇരുവരും പഠിച്ചത്. ഓരേ ക്ലാസില്‍ തന്നെയാണ് ഇരുവരും പ്രാഥമികപഠനം പൂര്‍ത്തീകരിച്ചത്. പഠനത്തിന് പുറമെ പാഠ്യേതരപ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തുന്നുണ്ട്. ഹയര്‍ െസക്കൻഡറിക്കും ഓരോ ക്ലാസില്‍ തന്നെ തുടര്‍പഠനത്തിന് പോകാനാണ് ഇവരുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.