മേവറത്ത് അപകടഭീഷണി ഉയർത്തി കണ്ടെയ്​നർ പാർക്കിങ്​

ഇരവിപുരം: മേവറത്ത് ബൈപാസ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് അപകട ഭീഷണിയുയർത്തി കണ്ടെയ്നറുകൾ പാർക്ക് ചെയ്യുന്നതായി പരാതി. നാലും അഞ്ചും കണ്ടെയ്നറുകളാണ് അടുത്തടുത്തായി ഒരേസമയം പാർക്ക് ചെയ്യുന്നത്. തെരുവുവിളക്കുകൾ ഇല്ലാത്ത ഇവിടെ രാത്രി കണ്ടെയ്നറുകൾ പാർക്ക് ചെയ്തിരിക്കുന്നത് മറ്റ് വാഹനങ്ങൾക്ക് കാണാൻ കഴിയില്ല. കൂടാതെ നീളംകൂടിയ കണ്ടെയ്നറുകൾ റോഡിൽ നിർത്തിയിടുന്നതുമൂലം മറ്റ് വാഹനങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽപോലും റോഡ് വശങ്ങളിലേക്ക് ഒതുക്കാനും കഴിയില്ല. പലപ്പോഴും ദിവസങ്ങേളാളം ഇവിടെ കണ്ടെയ്നറുകൾ നിർത്തിയിടാറുണ്ട്. പാർക്കിങ് വാഹന-കാൽനടയാത്രക്ക് ബുദ്ധിമുട്ടാക്കുേമ്പാഴും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.