മാർക്​സി​െൻറ 200ാം ജന്മദിനം: പുസ്​തകമേള തുടങ്ങി

തിരുവനന്തപുരം: കാൾ മാർക്സി​െൻറ ഇരുന്നൂറാം ജന്മദിനത്തോടനുബന്ധിച്ച് വി.ജെ.ടി ഹാളിൽ പുസ്തകമേള ആരംഭിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാരിസ്ഥിതികം, ജാതി, സ്ത്രീ തുടങ്ങിയ വിഷയങ്ങളിൽ മാർക്സിയൻ വിഷയങ്ങൾ ഇന്ത്യയുടെ സമകാലിക സാഹചര്യത്തിൽ പ്രസക്തമാണെന്നും വർഗീയതക്കോ സ്വത്വരാഷ്ട്രീയത്തിനോ ഫാഷിസത്തിനെ എതിർക്കാർ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോ. സെബാസ്റ്റ്യൻ പോളി​െൻറ 'മാർക്സും മാർപ്പാപ്പയും' എന്ന പുസ്തകം ഡോ. ഡി. ബാബുപോളിന് നൽകി കോടിയേരി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ, പ്രഫ. വി.എൻ. മുരളി, കാർത്തികേയൻ നായർ, ആനാവൂർ നാഗപ്പൻ തുടങ്ങിയവർ സംസാരിച്ചു. പുസ്തകമേളയോടനുബന്ധിച്ച് 'ദലിത് ആദിവാസി പ്രശ്നങ്ങൾ മാർക്സിയൻ കാഴ്ചപ്പാടിൽ', 'കാർഷിക തകർച്ചയും നിയോ ലിബറൽ നയങ്ങളും', 'നവ ഉദാരവത്കരണവും വികസന ബദലുകളും' വിഷയങ്ങളിൽ സെമിനാർ നടക്കും. പ്രസാധകരായ ചിന്തയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പുസ്തക പ്രദർശനവും വിപണനവും എട്ടിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.