രാഷ്​ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന്

കൊല്ലം: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂർ വടക്ക് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ വരിഞ്ഞം ശ്രീനികേതൻ സെൻട്രൽ സ്കൂൾ പഴയകെട്ടിടത്തിലെ പോളിങ് സ്റ്റേഷൻ മാറ്റുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ശനിയാഴ്ച വൈകീട്ട് നാലിന് ചാത്തന്നൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും. കെട്ടിടത്തി​െൻറ മേൽക്കൂര ജീർണിച്ചതിനാലാണ് പോളിങ് സ്റ്റേഷൻ ഇവിടെനിന്ന് ഇതേ സ്കൂളിലെ പുതിയകെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കാൻ ആലോചിക്കുന്നത്. ബന്ധപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് വരണാധികാരി അറിയിച്ചു. വേലി നിർമാണം തടയരുതെന്ന് കോടതി കരുനാഗപ്പള്ളി: വസ്തുസംരക്ഷണത്തിന് വേലി നിർമിക്കാനുള്ള നീക്കം തടയരുതെന്ന് കരുനാഗപ്പള്ളി മുന്‍സിഫ് കോടതി ഉത്തരവ്. ഓച്ചിറ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ മൂന്നി-ല്‍ 110/21 എന്ന റീസര്‍വേ നമ്പറിലുള്ള 6.68 ആര്‍ ഭൂമിയിൽ അതിർത്തി വേലി നിർമിക്കുന്നത് തടഞ്ഞതിനെതിരെ വസ്തു ഉടമയായ വലിയകുളങ്ങര മുറിയില്‍ നിഖില്‍നിവാസില്‍ നിഖില്‍ എസ്. ആനന്ദ് എന്ന പ്രവാസി ഫയൽ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. കേസ്നടത്താൻ വാദിക്ക് ചെലവായ 4823 രൂപ കേസിലെ പ്രതികൾ നൽകണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. വസ്തുവി​െൻറ തെക്കുവശത്തെ അതിര്‍ത്തി ൈകയേറി നാശനഷ്ടങ്ങള്‍ വരുത്തുകയും ഏറെക്കാലമായി നിലനില്‍ക്കുന്ന വേലി പുനര്‍നിർമിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്നാണ് കേസ് ഫയല്‍ ചെയ്തത്. വേലി നിർമിക്കുന്നതിന് വാദിയെ അനുവദിച്ചും നിർമാണ പ്രവര്‍ത്തനങ്ങൾ തടസ്സപ്പെടുത്തുന്നതില്‍ നിന്നും പ്രതികളെ വിലക്കിയും നിലവിലെ അതിര്‍ത്തി നശിപ്പിക്കുന്നത് നിരോധിച്ചുമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വാദിക്കുവേണ്ടി അഡ്വ. ആര്‍. മായ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.