പുരസ്​കാരം വിതരണംചെയ്​തു

തിരുവനന്തപുരം: തീരദേശത്തെ പ്രസ്ഥാനങ്ങളും സംഘടനകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ പല മേഖലകളിലും പ്രാഗല്ഭ്യം തെളിയിക്കാൻ പറ്റുന്ന പ്രതിഭകളെ വാർത്തെടുക്കാൻ കഴിയുമെന്ന് ശശി തരൂർ എം.പി. വേവ്സ് ഇൻറർനാഷനൽ സംഘടിപ്പിച്ച പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻറ് സേവ്യർ ലോപ്പസ് അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി താരങ്ങളായ സജിത് പൗലോസ്, ലിജോ എസ്, വൈസ് ക്യാപ്ടൻ സീസർ, കൊച്ചുമാരായ വിജേഷ് ബെൻ, ക്ലെയോഫസ്, ലിനിമോൾ റാഫേൽ (എം.കോം, ഫസ്റ്റ് റാങ്ക്, കേരള യൂനിവേഴ്സിറ്റി), ഫ്രാങ്ക്ളിൻ നെൽസൺ (നാഷനൽ സൈക്കളിങ് ഗോൾഡ് മെഡൽ), അനീഷ് (മറൈൻ റിസർച്) എന്നിവർക്ക് ശശിതരൂർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഹെൻട്രി വിൻസ​െൻറ്, ഹെൽബിൻ ഫെർണാണ്ടസ്, അഡ്വ. കോൺസ്റ്റൺഡൈൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.