കൊല്ലം: ഹൃദയമിടിപ്പ് നിര്‍ത്താതെ മുറിവ് രഹിത ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ശാസ്താംകോട്ട പത്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്‍. ഒരേ സമയം ഹൃദയത്തിലെ സുഷിരം അടയ്ക്കുകയും ഹൃദയ ധമനിയിലെ ബ്ലോക്ക് മാറ്റുകയും ചെയ്യുന്ന സങ്കീര്‍ണ ശസ്ത്രക്രിയ ചുരുങ്ങിയ സമയം കൊണ്ടാണ് പൂര്‍ത്തീകരിച്ചതെന്ന് ആശുപത്രി ചെയര്‍മാനും ചീഫ് കാര്‍ഡിയോ തൊറാസിക് സര്‍ജനുമായ ഡോ. ജി സുമിത്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആലപ്പുഴ കറ്റാനം സ്വദേശി കുഞ്ഞുമോള്‍ രാജനാണ് ശസ്ത്രക്രിയക്ക് വിധേയമായത്. ആശുപത്രിയിലെ നൂതന സൗകര്യങ്ങളോടെയുള്ള ലബോറട്ടറി സംവിധാനങ്ങളും പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ സേവനവും ശസ്ത്രക്രിയ വിജയകരമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതായി അദ്ദേഹം പറഞ്ഞു. ചെലവു കൂടിയ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയെക്കാള്‍ കുറഞ്ഞ ചെലവില്‍ ഈ ശസ്ത്രക്രിയ പൂര്‍ത്തീകരിക്കാന്‍ കഴിയും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ജി സുമിത്രന്‍, ഡോ. ജി സുശീലന്‍, ഡോ. കൃഷ്ണനുണ്ണി, ഡോ. ടി.ജി. ബിനു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.