'ആത്മീയ ചിന്താഗതിയിലൂടെയേ മനുഷ്യന് പുരോഗതിയിലെത്താനാവൂ'

ചാത്തന്നൂർ: ആത്മീയ ചിന്താഗതിയിലൂടെ മാത്രമേ മനുഷ്യന് പുരോഗതി കൈവരിക്കാനാവൂവെന്ന് പാണക്കാട് സാദിഖലി ഷിഹാബ് തങ്ങൾ. ഇത്തിക്കര സമദാനിയ്യാ തഹ്ഫീളുൽ ഖുർആൻ ആൻഡ് അറബിക് കോളജി​െൻറ മൂന്നാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ സനദ് ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരസ്പരബഹുമാനവും മനുഷ്യത്വവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആത്മീയതലങ്ങളിലേക്ക് തിരിച്ചുപോകാതെ രക്ഷയില്ല. സനാതന മൂല്യങ്ങളാണ് എല്ലാ മതങ്ങളും വിളിച്ചോതുന്നത്. ഭരണഘടനയും സമാധാനവും തകർക്കാൻ രാജ്യത്ത് ശ്രമം നടന്നുവരികയാണ്. ഇത് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി സനദ് വസ്ത്രവിതരണം നടത്തി. കാരാളി ഇ.കെ. സുലൈമാൻ ദാരിമി, കെ.പി. അബൂബക്കർ ഹസ്രത്ത്, എ.കെ. ഉമർ മൗലവി, പാങ്ങോട് എ. ഖമറുദീൻ മൗലവി, വൈ.എം. ഹനീഫാ മൗലവി, കാരാളി ടി. നാസറുദ്ദീൻ മന്നാനി, എം.ഇ.എം. അഷ്റഫ് മൗലവി, വി. കാസിംകുഞ്ഞ് മൗലവി, സലിംഷാ മൗലവി, കുറിഞ്ചിലക്കോട് നവാസ് മന്നാനി, ശാക്കിർ ഹുസൈൻ ദാരിമി, നാസർ കുഴിവേലിൽ, സുധീർ റോയൽ, അമീനുദീൻ ബാഖവി, സയ്യിദ് മുറാദ് ബാഫക്കി തങ്ങൾ, സാദിഖ് മൗലവി ബാഖവി, ഷറഫുദീൻ, നജീബ് പുത്തൻപുര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.